ഇന്ന് ലോകമവസാനിക്കുമെന്ന പ്രവചനം നുണ; ലോകാവസാനത്തിന്റെ ‘ഡേറ്റ്’ മാറ്റി, 2100-ലാണ് ഭൂമിയുടെ അന്ത്യമെന്ന് ഇവര്‍

മിനസോട്ട: 2017 സെപ്റ്റംബര്‍ 23-ല്‍ അതായത് ഇന്ന് ലോകം അവസാനിക്കുമെന്നായിരുന്നു ചിലര്‍ പ്രവചിച്ചിരുന്നത്. പക്ഷെ ലോകമവസാനിക്കുന്നതിന്റെ ലക്ഷണമൊന്നും കാണാത്തതുകൊണ്ടാണോ എന്നറിയില്ല ലോകാവസാനമില്ലെന്ന അറിയിപ്പുമായി ചിലര്‍ രംഗത്തെത്തിയരിക്കുകയാണ്.

ഇന്ന് ലോകമവസാനിക്കില്ലെന്നും 2100 വരെ ലോകത്തിന് ആയുസ്സുണ്ടെന്നാണ് ചിലരുടെ പുതിയ പ്രവചനം. ഇനിയും കുറച്ചു വര്‍ഷം കൂടി ലോകം ഇങ്ങനെ തട്ടിമുട്ടി നിങ്ങും എന്ന് പ്രവചിക്കുന്നത് പക്ഷെ ഭൗമശാത്രജ്ഞരാണ്. 2100 ഓടെ ലോകം അവസാനിക്കും. അതിന്റെ കാരണങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സമുദ്രങ്ങള്‍ പ്രളയങ്ങളായി രൂപാന്തരപ്പെട്ടാണ് ലോകാവസാനം ഉണ്ടാകുക. മനുഷ്യര്‍ അനിയന്ത്രിതമായി പുറന്തള്ളുന്ന കാര്‍ബണുകള്‍ കുന്നുകൂടി സമുദ്രങ്ങളില്‍ ജീവനില്ലാതാകും. പിന്നീട് അത് ഭൂമിയ ആകെ ഇല്ലാതാക്കും എന്നാണ് ഭൗമശാത്രജ്ഞനായ പ്രൊഫസര്‍ ഡാനിയേല്‍ റോത്തമര്‍ പറയുന്നത്. സമുദ്രങ്ങളിലെ കാര്‍ബണിന്റെ അളവ് 310 ജിഗാടണ്ണിലും കൂടുതലായാല്‍ ലോകാവസാനം ഉറപ്പെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ജീവന്റെ ഉത്ഭവസ്ഥാനമായ സമുദ്രങ്ങളില്‍ ജീവനില്ലാതായാല്‍ പന്നെ നമ്മളും ഇല്ല. ഇതാണ് ലോകാവസാനമായി പരിമിക്കുക എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.