കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍; തിരുവനന്തപുരം സ്വദേശിയാണ്, പോലീസ് അന്വേഷണമാരംഭിച്ചു
കോഴിക്കോട് എന്‍.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അരുണ്‍ കൃഷ്ണ (24) ആണ് മരണപ്പെട്ടത്.
ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.
എംടെക് നാനോ ടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അരുണ്‍. ജൂണ്‍ 28 നാണ് അരുണ്‍ കോളേജില്‍ ചേര്‍ന്നത്. എന്‍.ഐ.ടി. എം.ബി.എ. ഹോസ്റ്റലിന്റെ നാലാം നിലയിലെ 2405 നമ്പര്‍ മുറിയിലാണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ സഹപാഠി വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന് വാര്‍ഡനും സെക്യൂരിറ്റിയുമെല്ലാം എത്തി മുറിയുടെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.