രോഗികളുടെ ഫോണെടുത്താലും കൈപിടിച്ചാലുമെല്ലാം എയ്ഡ്‌സ് പകരും; വിചിത്ര കണ്ടെത്തല്‍ പഞ്ചാബില്‍ നിന്ന്

ഹസ്തദാനം നടത്തുന്നതു വഴിയും രോഗികളായവരുടെ മൊബൈല്‍ ഉപയോഗിക്കുന്നതും എയ്ഡ്‌സ് പകരാന്‍ ഇടയാകുമെന്ന കണ്ടെത്തിയ പഞ്ചാബ് എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി വിവാദത്തില്‍.

എയ്ഡ്‌സ് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ഇവര്‍ ജനങ്ങള്‍ക്ക് നല്‍കിയ ലഘുലേഖയിലാണ് ഇത്തരം വിചിത്ര കണ്ടെത്തലുകളെല്ലാം. രോഗികളോട് കൃത്യമായി അകലം പാലിക്കാന്‍ നിര്‍ബ്ബന്ധിതമാക്കുന്നതാണ് കണ്ടെത്തലുകള്‍.

രോഗം പകരുന്നതിന്റെ വഴികളായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത് രോഗികളുമായുള്ള ഹസ്തദാനം, രോഗികള്‍ ഉപയോഗിച്ച മൊബൈലും പാത്രങ്ങളും കമ്പ്യുട്ടറും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിക്കല്‍. രോഗി ഉപയോഗിച്ച ടോയ്‌ലറ്റില്‍ കയറിയാലും രോഗം വരുമെന്നാണ് കണ്ടെത്തലിലുള്ളത്.

പഞ്ചാബ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഈ അടിസ്ഥാനരഹിത പ്രചരണങ്ങള്‍ ഇതിനിടയില്‍ വന്‍ വിവാദമായി. എയ്ഡ്‌സ് രോഗം പിടിപെട്ടവരെ സമൂഹത്തില്‍ നിന്നും തീര്‍ത്തും ഒറ്റെപ്പെടുത്താനുള്ള വഴികളായാണ് പഞ്ചാബ് എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കണ്ടെത്തല്‍.