ഭാരം കുറയ്ക്കാനായി ഇന്ത്യയിലെത്തി രാജ്യമറിഞ്ഞ ഇമാന്‍ അന്തരിച്ചു; മരണം വൃക്കകള്‍ ഉള്‍പ്പെടെ തകരാറിലായതിനാല്‍
ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ്ക്ക് വിധേയായ ഇമാന്‍ അഹമ്മദ് അന്തരിച്ചു. അബുദാബി ബുര്‍ജില്‍ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.35 നായിരുന്നു അന്ത്യം ഭാരം കുറയ്ക്കാനുള്ള ചികിത്സ തുടരുന്നതിനിടെയാണ് മരണം.
ഇമാന്റെ വൃക്കകള്‍ ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. ഇതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഈജിപ്ത് സ്വദേശിയായ ഇമാന്‍ അഹമ്മദ് ചികിത്സയ്ക്കായി ആദ്യം ഇന്ത്യയിലാണ് എത്തിയത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ചികിത്സയ്ക്ക് ശേഷം അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോവുകയായിരുന്നു.
20 പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് ഇമാന് വേണ്ടി ചികിത്സ നടത്തിയിരുന്നത്. മുംബൈയില്‍ ചികിത്സക്കായി എത്തിച്ച സമയത്ത് ഇമാന്‍ അഹമ്മദിന് 504 കിലോ ഭാരമുണ്ടായിരുന്നു.
തുടര്‍ന്ന് മുംബൈ സെയ്ഫി ആശുപത്രിയില്‍ ഇമാനെ ബാരിയാട്രിക് ശസ്ത്രക്രിയയയക്ക് വിധേയയാക്കി ഭാരം 300 കിലോയാക്കി കുറച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ചയിലായിരുന്നു ഇമാന്റെ 37ാം പിറന്നാള്‍.





