സോളാര്‍: അന്വേഷണ കമ്മിഷനില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് സരിത നായര്‍; ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ചു

സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് കേസിലെ രണ്ടാംപ്രതി സരിത എസ്.നായര്‍. കമ്മീഷന്‍ മുഖ്യമന്ത്രിക്ക് മുമ്പാകെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് സരിതാ എസ് നായരുടെ പ്രതികരണം.

നിഷ്പക്ഷമായാണ് കമ്മിഷന്‍ അന്വേഷണം നടത്തിയതെന്നാണ് താന്‍ കരുതുന്നതെന്നും ശാസ്ത്രീയമായ തെളിവുകള്‍ കമ്മിഷന്‍ പരിശോധിച്ചിട്ടുണ്ട്. സോളാറുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ താന്‍ തുടരും. ഈ കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് നല്‍കാനുള്ള പണമൊന്നും തന്റെ കൈയിലില്ല. കുറഞ്ഞ തുകയ്ക്ക് തട്ടിപ്പ് നടത്തിയെന്ന് പറയുന്നവര്‍ കേസ് വരുമ്പോള്‍ തുക കൂട്ടി പറയുകയാണ്.

സോളാര്‍ ഇടപാടില്‍ താന്‍ മറ്റുള്ളവരുടെ കൈയിലെ പാവയായിരുന്നെന്നും സരിത പറഞ്ഞു. കമ്മീഷന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ ഒരുഭാഗത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരാമര്‍ശമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനും വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.