ഫെയ്സ്ബുക്ക് തന്നെ കൊടുത്തു രഞ്ജീഷിന് തന്റെ നായികയെ; വിവാഹപരസ്യ ഫെയ്സ്ബുക്കിലൂടെ നല്കി ശ്രദ്ദേനായി ഇനി ജീവിതത്തിലേയ്ക്ക്
ജീവിത പങ്കാളിയെ കണ്ടെത്താനാകാത്ത വിഷമം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച യുവാവിന് ഒടുവില്‍ സ്നേഹിച്ചു കൂടെക്കൂട്ടാന്‍ ആളെ കിട്ടി. മഞ്ചേരിക്കാരനായ രഞ്ജീഷ് ആയിരുന്നു ഫേസ്ബുക്കില്‍ വിവാഹപരസ്യം പോസ്റ്റ് ചെയ്ത് വ്യത്യസ്തനായത്. ആ പോസ്റ്റ് ഒടുവില്‍ ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. തനിക്ക് മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞ സന്തോഷം രഞ്ജിത് പങ്കു വെയ്ക്കുകയും ചെയ്തു.
”ജീവിത പങ്കാളിയെ കിട്ടി. സമയമാകുമ്പോള്‍ എല്ലാവരേയും അറിയിക്കും. സഹകരിച്ചവര്‍ക്കെല്ലാം നന്ദി. ഫേസ്ബുക്ക് മാട്രിമോണി ഉപകാരപ്പെടട്ടേ.” രഞ്ജീഷ് അവസാനമായി കുറിച്ചത് ഇതായിരുന്നു. അതേസമയം ജീവിത പങ്കാളിയാകാന്‍ പോകുന്നയാളെക്കുറിച്ചുള്ള വിവരം രഞ്ജീഷ് രഹസ്യമായി തന്നെ വെച്ചു. എല്ലാം സമയമാകുമ്പോള്‍ അറിയിക്കാമെന്നാണ് നല്‍കിയിരിക്കുന്ന വാഗ്ദാനം.
ജൂലൈ അവസാനമായിരുന്നു രഞ്ജീഷിന്റെ വിവാഹപ്പരസ്യം വാര്‍ത്തയില്‍ ഇടം പിടിച്ചത്. 34 വയസ്സുള്ള തനിക്ക് വിവാഹം ഇതുവരെ ശരിയായിട്ടില്ലെന്നും അന്വേഷണത്തിലാണെന്നും തനിക്ക് ഡിമാന്റ് ഇല്ലെന്നും ജാതി വിഷയമല്ലെന്നും കുറിച്ചിരുന്നു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ തനിക്ക് അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ടെന്നും 34 വയസ്സായെന്നും കണ്ടിഷ്ടപ്പെടണമെന്ന് മാത്രമാണ് നിബന്ധനയെന്നുമായിരുന്നു കുറിപ്പ്.