വാടക ഗര്‍ഭത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ചു; ഗോവയില്‍ നാലുപേര്‍ പിടിയില്‍ സംഭവം ഇങ്ങനെ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ ശേഷം വാടക ഗര്‍ഭപാത്രത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയ സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ഗോവയിലെ വാസ്‌കോയിലാണു സംഭവം. പിടിയിലായവരില്‍ ബിഹാറില്‍ നിന്നുള്ള ദമ്പതികളായ ഷൊയബ് അഫ്രീദി, ഭാര്യ സലാത്ത് എന്നിവരും ഉള്‍പ്പെടും.

തസ്‌ലീമ ഹാജിം എന്ന യുവതിയാണ് ഇവര്‍ക്ക് വേണ്ടി പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്. പെണ്‍കുട്ടിയെ എത്തിച്ച സത്യവാന്‍ നായിക്, മോത്തിറാം എന്നിവരും പ്രതികളാണ്. മോത്തിറാം ഒളിവില്‍ പോയ സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ശക്തമാക്കി. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത് ഇങ്ങനെയാണ് സംഭവം പുറത്തറിഞ്ഞത്.

ഗോവയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വാടക ഗര്‍ഭപാത്രത്തിനായി ഉപയോഗപ്പെടുത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുമെന്നും എസ്.പി. കാര്‍ത്തിക് കശ്യപ് അറിയിച്ചു.