ജോത്സ്യന്റെ പ്രവചനം നൂറു ശതമാനം ശരി; ദൈവ വിശ്വാസിയായ ദിലീപിന് ഇനി നല്ലകാലമെന്ന് പ്രവചനം
ജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുള്ളപ്പോഴൊന്നും ദിലീപ് തന്റെ ദൈവവിശ്വാസം കൈവിട്ടിരുന്നില്ല. നടിയെ ആക്രമിച്ച കേസില്‍ ജയിലിലായെങ്കിലും ദിലീപിന് ഇനിയും നല്ല കാലം വരുമെന്ന് താരത്തിന്റെ ജ്യോത്സന്‍ പ്രവചിച്ചിരുന്നു. കേസില്‍ 85 ദിവസത്തിന് ശേഷം ദിലീപിന് ജാമ്യം കിട്ടിയതോടെ ജോത്സ്യന്‍ താരമായിരിക്കുകയാണ്.
ദിലീപിന്റെ കുടുംബസുഹൃത്ത് കൂടിയാണ് ഈ ജോത്സ്യന്‍. ദിലീപ് സിനിമയില്‍ സ്റ്റാറാകുമെന്നും ആദ്യ വിവാഹബന്ധം ശ്വാശതമാകില്ലെന്നും നേരത്തെ ജോത്സ്യന്‍ പ്രവചിച്ചിരുന്നു. ഇത് രണ്ടും ശരിയായി. മഞ്ജുവുമായുള്ള വിവാഹം വേഗത്തിലാക്കിയതും ഈ ജോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു.
വിവാഹത്തിന് ശേഷം കഠിനമായ പരീക്ഷണങ്ങള്‍ കാത്തിരിപ്പുണ്ടെന്നും ജോത്സ്യന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതോടെ ജോത്സ്യന്റെ മുന്നറിയിപ്പ് ശരിയായി.
ഒരാഴ്ച മുന്‍പ് ദിലീപിന്റെ കുടുംബാംഗങ്ങള്‍ ഈ ജോത്സ്യനെ കണ്ടിരുന്നു. രാമലീലയുടെ റിലീസ് നീട്ടി വച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടന്നത്.
ഒക്‌ടോബര്‍ മാസത്തോടെ ദിലീപിന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പടിയിറങ്ങി തുടങ്ങുമെന്നും ജോത്സ്യന്‍ പ്രവചിച്ചിരുന്നു. സിനിമയിലും ജീവിതത്തിലും ഇനി ദിലീപിന് ഉയര്‍ച്ചയുണ്ടാകുമെന്നാണ് ജോത്സ്യന്റെ പ്രവചനം.