ദേവാലയങ്ങള്‍ കയറിയിറങ്ങി ദിലീപ്; ജയിലില്‍ നിന്നു പുറത്തിറങ്ങിയാല്‍ ആഗ്രഹിച്ചിരുന്നെന്നും നടന്

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ നടന് ദിലീപ് നേര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ ആരാധനാലയങ്ങള്‍ കയറിയിറങ്ങുകയാണ്. വ്യാഴാഴ്ച രാവിലെ ആലുവ ചൂണ്ടിയിലെ സെന്റ് ജൂഡിന്റെ നാമത്തിലുള്ള എട്ടേക്കര്‍ പള്ളിയില്‍ എത്തി കുര്‍ബാനയിലും നെവേനയിലും പങ്കെടുത്തു. രാവിലെ 6.45ന് എത്തിയ ദിലീപ് ആരാധനയ്ക്കു ശേഷം 8.10 ഓടെയാണ് മടങ്ങിയത്.
പള്ളി വികാരി മൈക്കിള്‍ ഡിസൂസയുമായി ദിലീപ് കൂടിക്കാഴ്ച നടത്തി. പള്ളിയിലേക്ക് നേര്‍ന്നിരുന്ന മറ്റ് നേര്‍ച്ചകളും ദിലീപ് നടത്തി. പുറത്തിറങ്ങിക്കഴിഞ്ഞാല്‍ തന്റെ നാട്ടിലെ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഇതുപ്രകാരമാണ് എത്തിയതെന്നും ദിലീപ് പറഞ്ഞു.
മിമിക്രിസിനിമാ താരം ഏലൂര്‍ ജോര്‍ജ്, ആലുവ നഗസഭാ കൗണ്‍സിലര്‍ ജെറോം മൈക്കിള്‍, ശരത് എന്നിവര്‍ക്കൊപ്പമാണ് ദിലീപ് പള്ളിയില്‍ എത്തിയത്. ദിലീപിന്റെ ജന്മനാടായ ആലുവ ദേശം ശ്രീ പള്ളിപ്പാട്ടുകാവ് ക്ഷേത്രം, ആലുവ മണപ്പുറ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തിയാണ് അദ്ദേഹം മടങ്ങിയത്.








