2018 മുതല്‍ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ കഴിയുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

2018 ഓടെ ഇന്ത്യയിലെ ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സജ്ജമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് ചെലവുകള്‍ കുറയ്ക്കാന്‍ തെരഞ്ഞെടുപ്പുകള്‍ 2024 ഓടെ ഒരുമിച്ചാക്കണമെന്നായിരുന്നു നീതി ആയോഗിന്റെ ശുപാര്‍ശ.ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു

അടുത്ത വര്‍ഷം സെപ്റ്റംബറോടെ പുതിയ വോട്ടിംഗ് യന്ത്രങ്ങളും വോട്ട് ആര്‍ക്കാണ് ചെയ്തതെന്ന് സ്ലിപിലൂടെ ഉറപ്പാക്കുന്ന വി.വി പാറ്റ് യന്ത്രങ്ങളും വാങ്ങുന്നതോടെ തടസം നീങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വി.വിപാറ്റ് യന്ത്രങ്ങള്‍ വാങ്ങാന്‍ 3400 കോടി രൂപയും വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങാന്‍ 1200 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നിലവില്‍ 40 ലക്ഷം വോട്ടിംഗ് യന്ത്രങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളത്.