ലാലിസം പരാജയമായിരുന്നു എന്ന് തുറന്നു പറഞ്ഞ് മോഹന്‍ലാല്‍ ; പരിപാടിക്ക് സര്‍ക്കാരില്‍ നിന്നും സഹായങ്ങളോ സൗകര്യമോ ലഭിച്ചില്ല
മലയാള സംഗീത പ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഒരുപോലെ കാത്തിരുന്ന പരിപാടിയായിരുന്നു ലാലേട്ടന്‍റെ നേതൃത്വത്തില്‍ എത്തിയ ലാലിസം എന്ന പ്രോഗ്രാം. കേരളം ആഥിത്യം അരുളിയ നാഷണല്‍ ഗെയിംസിന്‍റെ ഉത്ഘാടനവേളയിലാണ് പ്രോഗ്രാം അരങ്ങേറിയത്. എന്നാല്‍ വാനോളം പ്രതീക്ഷകള്‍ ഉണ്ടായിരുന്നുവെങ്കിലും പൊളിഞ്ഞു പാളീസ് ആകുവാനായിരുന്നു പരിപാടിയുടെ വിധി. മോഹന്‍ലാലിനെ കൂടാതെ ധാരാളം പ്രമുഖ ഗായകരും ലാലിസത്തില്‍ ഉണ്ടായിരുന്നു എങ്കിലും പലരും നേരത്തെ പാടിവെച്ച ട്രാക്കിന് ചുണ്ടനക്കുക മാത്രമാണ് ചെയ്തിരുന്നത്. ഇതെല്ലാം പൊതുജനത്തിന് മുന്നില്‍ വെളിവായതാണ് പരിപാടി പരാജയമാകുവാന്‍ കാരണം. ഇപ്പോളിതാ സാക്ഷാല്‍ ലാലേട്ടന്‍ തന്നെ ലാലിസം പരാജയമായിരുന്നു എന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് മോഹന്‍ലാല്‍ ഇത്തരത്തില്‍ വെളിപ്പെടുത്തി എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
എന്തുകൊണ്ടാണ് ലാലിസം പരാജയമായത് എന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നു. വളരെ രസകരമായ ആശയമെന്ന നിലയിലായിരുന്നു പരിപാടിയെ സമീപിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറത്തുള്ള ഓഡിയന്‍സും സ്റ്റേഡിയവുമായിരുന്നുവെന്നും സത്യസന്ധമായി പറയുകയാണെങ്കില്‍ പരിപാടിക്ക് വേണ്ടത്ര സഹായങ്ങളോ സൗകര്യമോ ലഭിച്ചിരുന്നില്ല. അതുകൊണ്ടൊക്കെയാണ് പരിപാടി വിജയിക്കാതിരുന്നത് മോഹന്‍ലാല്‍ പറയുന്നു. അതുപോലെ വലിയ പരിപാടികളൊന്നും സ്റ്റേജില്‍ ലൈവായി ചെയ്യുന്നതല്ല. വൈകിയാണ് ആ പരിപാടി അന്ന് ആരംഭിച്ചത്. പ്രൊഫഷനുകളായ കലാകാരന്‍മാര്‍ക്ക് വരെ പിഴവ് സംഭവിച്ചിരുന്നു. പരിപാടിയുമായി മുന്നോട്ട് നീങ്ങുന്നതിനിടയില്‍ ഇടയ്ക്ക് പിന്‍മാറാന്‍ തീരുമാനിച്ചിരുന്നതാണ് എന്നാല്‍ സമ്മര്‍ദ്ദം കൂടി വന്നപ്പോള്‍ പരിപാടിയുമായി മുന്നോട്ട് നീങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. വേദിയിലെത്തിയപ്പോഴാണ് പല കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കിയത്. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന രീതിയിലായിരുന്നു കാര്യങ്ങളെല്ലാം നടന്നത്. ദേശീയ ഗെയിംസിനോട് അനുബന്ധിച്ചായിരുന്നു പരിപാടി നടത്തിയത്.
കലാകാരന്‍മാരുടെ പ്രയാസെത്തെക്കുറിച്ചൊന്നും അവര്‍ക്ക് അറിയേണ്ടല്ലോ. ഓരോ കാര്യങ്ങള്‍ക്കും വേണ്ടി പല വകുപ്പുകളെയും സമീപിക്കാനുണ്ടായിരുന്നു. ആരെയും കുറ്റപ്പെടുത്തുകയല്ല. നമ്മുടെ സിസ്റ്റത്തിന്‍റെ കാര്യത്തെക്കുറിച്ച് പറഞ്ഞതാണെന്നും മോഹന്‍ലാല്‍ പറയുന്നു. അതുപോലെ സാങ്കേതിക പിഴവ് കാരണം ടൈമിങ്ങ് ഒന്നായി തെറ്റിയിരുന്നു. ലൈവ് ഓര്‍ക്കസ്ട്രയായിരുന്നു. അവരുടെ ടൈമിങ്ങ് അടക്കം തെറ്റിയിരുന്നു. പരിപാടി നടന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നതിനിടയിലാണ് പരാജയകാരണത്തെക്കുറിച്ച് മോഹന്‍ലാല്‍ തുറന്നുപറയുന്നത്.