കേരളത്തില്‍ ഡ്രഗ് ഫണ്ടിംഗ് സംഭവിച്ചുകഴിഞ്ഞു ; ഇച്ഛാശക്തിയില്ലാതെ എത്ര പൊതു ഉത്‌ബോധനം നടത്തിയാലും കാര്യമില്ല എന്ന് മുരളി ഗോപി

സംസ്ഥാനത്ത് ഉയര്‍ന്നു വരുന്ന ലഹരി ഉപയാഗത്തിനു എതിരെ സിനിമാ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. തന്റെ സിനിമയായ ലൂസിഫറില്‍ പറഞ്ഞ ഡ്രഗ് ഫണ്ടിം?ഗ് സംഭവിച്ചുകഴിഞ്ഞെന്ന് പറഞ്ഞ അദ്ദേഹം 2018 ല്‍ ലൂസിഫറിന് തിരക്കഥയൊരുക്കുമ്പോള്‍ മയക്കുമരുന്ന് എന്ന ഡെമോക്ലസിന്റെ വാള്‍ ഇത്രപെട്ടന്ന് ഒരു ജനതയ്ക്കുമേല്‍ പതിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ മയക്കുമരുന്നുകള്‍ക്കെതിരെ എത്ര തന്നെ പൊതു ഉത്‌ബോധനം നടത്തിയാലും മുന്‍ വാതില്‍ അടച്ചിട്ട് പിന്‍ വാതില്‍ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത മാരക രാസങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം കുറിക്കുന്നു. ലൂസിഫറിലെ മോഹന്‍ലാലിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലൂസിഫര്‍. മലയാളത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം ഈയിടെ ?ഗോഡ്ഫാദര്‍ എന്ന പേരില്‍ തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു. നിലവില്‍ ലൂസിഫറിന്റെ രണ്ടാം ഭാ?ഗം എമ്പുരാന്‍ എന്ന പേരില്‍ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പുലാണ് പൃഥ്വിരാജും മുരളി ഗോപിയും.