സര്‍ക്കാര്‍ നടപടിയില്‍ ആശങ്കയില്ല : ഉമ്മന്‍ചാണ്ടി
തൃശൂര്‍ : സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടിയില്‍ ആശങ്കയില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നടത്താനുളള സര്‍ക്കാരിന്‍റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. സോളർ കമ്മിഷൻ റിപ്പോർട്ട് കൊണ്ട് തന്നെ തളര്‍ത്താന്‍ നോക്കണ്ടെ സർക്കാർ നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകും. പ്രസിദ്ധീകരിക്കാത്ത റിപ്പോർട്ടിന്‍റെ പേരിൽ എന്തിനു തിടക്കപ്പെട്ടു നടപടി എടുക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. താന്‍ തെറ്റ് ചെയ്തിട്ടില്ല.
എവിടെയും നിരപരാധിത്വം തെളിയിക്കാം. സിപിഎമ്മിനെപ്പോലെ പ്രക്ഷോഭത്തിലൂടെ നേരിടില്ല. കോൺഗ്രസിനെ ബലഹീനപ്പെടുത്തം എന്ന ധാരണ നടക്കില്ല, കാരണം തെറ്റ് ചെയ്തിട്ടില്ലന്നുളള വിശ്വസം ഉണ്ട്. സോളാര്‍ കേസില്‍ യുഡിഎഫിന് യാതൊരു ആശങ്കയും ഇല്ല. സരിതയുടെ കത്ത് വ്യാജമായിരുന്നു.വ്യാജകത്തിന് പുറകിലുളളവര്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി തൃശൂരില്‍ പറഞ്ഞു.ഇടതുമുന്നണിക്ക് കഴിഞ്ഞസര്‍ക്കാരിനെ കുറിച്ച് പറയാന്‍ ഒന്നുമില്ലാത്തതിനാല്‍ സോളാര്‍ കേസ് കുത്തിപ്പൊക്കിയതാണെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.