മുസ്ലീങ്ങള്‍ പശുക്കളെ വളര്‍ത്തണ്ട എന്ന് പോലീസ് ; മുസ്ലീം കര്‍ഷകന്റെ 51 പശുക്കളെ പിടിച്ചെടുത്ത് ബി ജെ പി നേതാവിന് നല്‍കി
ജയ്പൂര്‍ : പശുക്കളെ വളര്‍ത്താന്‍ മുസ്ലീംങ്ങള്‍ക്കു അവകാശമില്ല എന്ന രീതിയിലാണ് രാജ്യത്ത് കാര്യങ്ങള്‍ പോകുന്നത്. പശുവിനെ കൊല്ലുന്നുവെന്ന് ആരോപിച്ച് ക്ഷീര കർഷകനായ മുസ്ലീമിന്റെ പശുക്കളെ പിടിച്ചെടുത്തു ഗോശാലയ്ക്ക് നൽകി. ബിജെപി നേതാവ് ശ്രീകൃഷ്ണൻ ഗുപ്തയുടെ നേതൃത്വത്തിലാണ് പോലീസിന്റെ നടപടിയുണ്ടായത്. സുബ്ബഖാന്‍ എന്ന കര്‍ഷകന്‍റെ 51 പശുക്കളെയാണ് കൊണ്ടു പോയത്. ഇവയെ ബംബോര ഗോശാലയിലേയ്ക്ക് കൊണ്ടു പോയതായി വിവരമുണ്ട്. ഹിന്ദു പ്രവർത്തകരുമായി എത്തിയ പോലീസ് തങ്ങളുടെ പശുക്കളെ കൊണ്ടു പോവുകയായിരുന്നുവെന്ന് സുബ്ബഖാനും കുടുംബവും ആരോപിക്കുന്നുണ്ട്. പശുക്കളുടെ പാല്‍ വിറ്റ് ജീവിക്കുന്ന കുടുംബമാണ് ഇയാളുടെത്. പശുക്കളെ കൊല്ലുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ഇയാളുടെ പക്കലുണ്ടായ പശുക്കളെ പോലീസ് പിടിച്ചെടുത്തതെന്ന് ബിജെപി നേതാവ് ശ്രീകൃഷ്ണ ഗുപ്ത പറയുന്നു.
കഴിഞ്ഞ ദിവസം ഇയാളുടെ പശുക്കളിൽ നിന്ന് ഒരെണ്ണം ചത്തു പോകുകയും മറ്റൊന്നിന്റെ നില ഗുരുതരമാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. ഇതറിഞ്ഞ പോലീസ് സ്ഥലത്ത് എത്തി പശുക്കളെ പിടിച്ചെടുത്ത ശേഷം തന്‍റെ ഗോശാലയിലേയ്ക്ക് കൊണ്ടു വരുകയാണ് ചെയ്തതെന്നു അദ്ദേഹം പറഞ്ഞു. പശുകൾക്ക് ഗോശാലയിൽ അഭയം നൽകുക മാത്രമാണ് ചെയ്തതെന്നും നേതാവ് പറഞ്ഞു. പോലീസിന്റെ നിർദേശത്തെ തുടർന്നാണ് താൻ പശുക്കളെ സംരക്ഷിക്കുന്നത്. നിർദേശം ലഭിച്ചാൽ പശുക്കളെ ഉടമസ്ഥന് വിട്ടു നൽകുമെന്നും നേതാവ് അറിയിച്ചിട്ടുണ്ട്. തനിക്ക് ഒക്ടോബർ മൂന്ന് മുതൽ പശു നോക്കിയതിനു ഫീസ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പശുവിനെ 200 രൂപ നിരക്കിലാണ് നൽകേണ്ടത്. കുടുംബത്തിന്റെ വരുമാന മാർഗമായ പശുവിനെ തിരികെ കിട്ടണമെന്നു ആവശ്യപ്പെട്ട് സുബ്ബഖാൻ സുബ്ബഖാൻ സബ് ഡിവിഷണല മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയിരുന്നു. എന്നാല്‍ കോടതി വിഷയത്തില്‍ ഇടപെടാതെ മൌനം പാലിക്കുകയാണ് എന്നാണു സുബ്ബഖാന്‍ പറയുന്നത്.