ചുവപ്പിനെ നെഞ്ചോട് ചേര്‍ത്ത് പറവകള്‍
സിപിഐഎം ഫോര്‍ട്ട് കൊച്ചി ലോക്കല്‍ സമ്മേളനത്തില്‍ വച്ചാണ് പറവ സിനിമയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ഇച്ചാപ്പിയെയും ഹസീബിനെയും സിപിഐഎം ആദരിച്ചത്. സമ്മേളനത്തോനുബന്ധിച്ച് നടന്ന പ്രകടനത്തിലും ഇരുവരും പങ്കെടുത്തു. ചെങ്കൊടി പിടിച്ച പ്രകടനത്തില്‍ അണിചേര്‍ന്ന ഇരുവരുടെയും ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
ഇച്ചാപ്പിയായി വേഷമിട്ട അമല്‍ഷാ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയാണ്. ഹസീബായി വേഷമിട്ട ഗോവിന്ദ് പത്തിലും പഠിക്കുന്നു. സൗബിന്‍ ഒരുക്കിയ പറവ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ഇവര്‍ തന്നെയായിരുന്നു. താരപ്രഭ ഇല്ലാതെ എത്തിയ ഈ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയത്.