‘കലിപ്പടക്കണം.. കപ്പടിക്കണം’ കട്ടക്കലിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്രമോഷണല്‍ സോങ്
ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലാക്കിക്കഴിഞ്ഞു. ആ ആവേശം ചോരുന്നതിനു മുന്‍പ് തന്നെ ഇന്ത്യന്‍ സൂപ്പര്‍ ലീഗും നവംബര്‍ 17 മുതല്‍ ആരംഭിക്കുകയാണ്. ഇതിനിടയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് പ്രമോഷണല്‍ ഗാനം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാവുകയാണ്.
‘കഴിഞ്ഞ സീസന്റെ കടം കിടക്കാന് എന്ന് തുടങ്ങുന്ന ഗാനം പ്രേമം സിനിമയിലെ കലിപ്പ് പാട്ടിന്റെ ഈണത്തില്‍, ആവേശത്തിന്റെ പെരുമഴപെയ്യിക്കുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്.
‘കളം നിറയണം.. ഗ്രൗണ്ട് പിടിക്കണം.. നീട്ടിയടിക്കണം.. എന്നിങ്ങനെ പാട്ട് നീളുന്നു’. ബംഗളൂരുവിന്റെ ആരാധകര്‍ക്ക് കേരളത്തിന്റെ ആരാധകരെ കാണിക്കണമെന്നും പാട്ടില്‍ പറയുന്നുണ്ട്. ‘ചെന്നൈയില്‍ ചെന്ന് നെഞ്ച് വിരിക്കണം. ബംഗളൂരുവിനെ ആരെന്നു കാട്ടണം.. കൊല്‍ക്കത്തയെ കാണുമ്പോ വാശി കയറണം.. കലിപ്പ് അടക്കണം..കപ്പ് അടിക്കണം. ഇങ്ങനെ പോകുന്നു പാട്ടിന്റെ വരികള്‍. താരങ്ങളായ സി.കെ.വിനീതും,സന്ദേശ് ജിങ്കാനും ടീം ഉടമയായ സച്ചിനും ഗാനത്തിലുണ്ട്.








