ചേച്ചിയെ പോലെ കണ്ട നടിയില്‍ നിന്നും തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ് നടന്‍ റഹ്മാന്‍
ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു റഹ്മാന്‍. മെഗാതാരങ്ങള്‍ മലയാള സിനിമ അടക്കി ഭരിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ധാരാളം ആരാധകരെ ഉണ്ടാക്കിയ താരം കൂടിയായിരുന്നു റഹ്മാന്‍. മമ്മൂട്ടി , മോഹന്‍ലാല്‍ എന്നിവരെ തന്‍റെ സിനിമയിലെ സഹതാരങ്ങള്‍ ആക്കുവാന്‍ വരെ ഇടക്കാലത്ത് റഹ്മാന് കഴിഞ്ഞിരുന്നു. എണ്‍പതുകളുടെ തുടക്കത്തില്‍ കേരളത്തിലെ റൊമാന്റിക് ഹീറോ ആയിരുന്നു റഹ്മാന്‍. അതുപോലെ കൂടെ അഭിനയിക്കുന്ന നടിമാരെ ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങുക എന്നത് അന്നത്തെ കാലത്ത് സ്ഥിരം പരിപാടിയായിരുന്നു. അത്തരത്തില്‍ നദിയ മൊയ്തു, ശോഭന, രോഹിണി,അമല എന്നിങ്ങനെയുള്ള നായികമാരുടെ കൂടെ റഹ്മാന്റെ പേര് ഗോസിപ്പു കോളങ്ങളില്‍ വന്നു.
എന്നാല്‍ തനിക്ക് പ്രണയിക്കാന്‍ തോന്നിയ ഏക നടി അമല ആയിരുന്നു എന്ന് റഹ്മാന്‍ ഓര്‍ക്കുന്നു. സത്യത്തില്‍ ഒരു വിവാഹം കഴിക്കണം എന്ന് തീരുമാനിച്ചത് തന്നെ അമലയുമായി അടുത്തപ്പോഴാണ്. പക്ഷെ എന്തുകൊണ്ടോ, അത് പൊളിഞ്ഞു പോയി- റഹ്മാന്‍ പറയുന്നു. അതുപോലെ ചേച്ചിയുടെ സ്ഥാനത്ത് താന്‍ കണ്ടിരുന്ന ഒരു നടിയായിരുന്നു സിത്താര എന്ന് റഹ്മാന്‍ പറയുന്നു. എടീ, പോടീ എന്നൊക്കെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമാണ്. പല പ്രതിസന്ധികളിലും അവര്‍ക്കൊപ്പം നിന്നിട്ടുമുണ്ട്. എന്നാല്‍ ഒരു ഘട്ടത്തില്‍ സിത്താര വല്ലാതെ മാറിപ്പോയി. ഒരു തമിഴ് സിനിമയുടെ ലൊക്കേഷനില്‍ വച്ച് എന്നെ മോശക്കാരനാക്കാന്‍ വരെ അവര്‍ ശ്രമിച്ചു. നായകനായ ഞാന്‍ തൊട്ടഭിനയിക്കാന്‍ പാടില്ല എന്നവര്‍ വാശിപിടിച്ചു. അന്നെനിക്ക് നിയന്ത്രണം നഷ്ടമായി. ദേഷ്യപ്പെട്ട് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി- റഹ്മാന്‍ വെളിപ്പെടുത്തുന്നു.ഇടക്കാലത്ത് സിനിമാ രംഗത്ത് നിന്നും പൂര്‍ണ്ണമായും പുറത്തായ താരം ഇപ്പോള്‍ തമിഴിലും മലയാളത്തിലും വീണ്ടും സജീവമാണ്.