പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജയസൂര്യ അടച്ച കുഴി നാല് വര്‍ഷം കഴിയുമ്പോഴും ഇന്നും അതേപോലെ തന്നെയെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍

രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ ജയസൂര്യ നായകാനായെത്തിയ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രം ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ച സിനിമയാണ്. മോശമായ റോഡുകളുടെ അവസ്ഥ ആ സിനിമയിലെ ചില സീനുകളില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

റോഡുകളുടെ മോശം അവസ്ഥയെ കുറിച്ച് പറഞ്ഞ ജയസൂര്യ ജീവിതത്തിലും അത് നടപ്പിലാക്കിയിരുന്നു. എറണാകുളത്തെ റോഡിലിറങ്ങി താരം കുഴി അടച്ചതും വാര്‍ത്തയായിരുന്നു. ഇതു റിലേറ്റ് ചെയ്യുന്ന സീനുകള്‍ ചിത്രത്തിലും ഉണ്ടായിരുന്നു. നാലു വര്‍ഷം മുന്‍പു പുണ്യളന്‍ അഗര്‍ബത്തീസില്‍ ജയസൂര്യ നികത്തിയ അതെ കുഴികള്‍ ഇപ്പോഴും അവിടെ അതേപടിയുണ്ടെന്നാണ് ചിത്രം സഹിതം സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറയുന്നത്.

പുണ്യാളന്റെ രണ്ടാം ഭാഗവുമായി എത്തുമ്പോഴും കുഴി അതുപോലെ തന്നെ കിടക്കുന്നു എന്നത് ചര്‍ച്ചചെയ്യേണ്ട വിഷയമാണെന്നാണ് സംവിധായകന്‍ പറയുന്നത്.