അയര്‍ലണ്ടില്‍ നിന്നുള്ള ബ്രിട്ടോ പെരേപ്പാടന് ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ്

വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്റെ മഹാസമ്മേളനത്തില്‍ അയര്‍ലണ്ടില്‍ നിന്നുള്ള ബ്രിട്ടോ പെരേപ്പാടന് ഗ്ലോബല്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് സമ്മാനിയ്ക്കും. കാലാ രംഗത്ത് കരസ്ഥമാക്കിയ നേട്ടങ്ങളും, മികവും കണക്കിലെടുത്താണ് പുരസ്‌കാരം.

നവംബര്‍ മൂന്നാം തിയതി വിയന്നയില്‍ നടക്കുന്ന വര്‍ണ്ണ ശബളമായ ചടങ്ങില്‍ പുരസ്‌കാരം ബ്രിട്ടോയ്ക്ക് സമ്മാനിയ്ക്കും. കേരള നിയമസഭയുടെ സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാജ്യസഭാംഗം സുരേഷ്ഗോപി മുഖ്യ അതിഥിയാകുന്ന ചടങ്ങില്‍ തൈക്കുടം ബ്രിഡ്ജിന്റെ ലൈവ് മ്യൂസിക് ഷോയും ഉണ്ടായിരിക്കും.

അയര്‍ലണ്ടിലെ കലാവേദികകളിലെ സാന്നിധ്യമായ ബ്രിട്ടോ നിരവധി രാജ്യാന്തര മേളകളിലും അയര്‍ലണ്ടിനെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്. സ്‌കൂള്‍ തലത്തില്‍ തന്നെ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ നടത്തിയിട്ടുള്ള ഡിബേറ്റുകളില്‍ വിജയി ആയിട്ടുള്ള ബ്രിട്ടോ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നടത്തിയിട്ടുള്ള കലാമേളകളിലും ജേതാവാണ്. 2015 ലെ മികച്ച ഗായകനുള്ള ഐറീഷ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ് ജേതാവായ ബ്രിട്ടോ തിരുവനന്തപുരം വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദിയുടെ 2016 -17 വര്‍ഷത്തെ പുരസ്‌കാരവും നേടിയട്ടുണ്ട്.

സാമൂഹ്യപ്രവര്‍ത്തകനായ ബേബി പെരേപ്പാടന്റെയും ന്യൂ കാസില്‍ പീമോണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ജിന്‍സിയുടെയും മകനായ ബ്രിട്ടോ ബള്‍ഗേറിയയിലെ വര്‍ണ്ണ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്.