ദളിത് ശാന്തി യദുകൃഷ്ണക്ക് പിന്തുണയുമായി ഡിവൈഎഫ്ഐയുടെ ഐക്യദാര്‍ഢ്യ സദസ്
പത്തനംതിട്ട:ദളിത് വിഭാഗത്തില്‍നിന്നുള്ള ശാന്തിക്കാരനായ യദുകൃഷ്ണന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള അമ്പലങ്ങളിലെ ആദ്യ ദളിത് ശാന്തിക്കാരനായ യദുകൃഷ്ണനെ പുറത്താക്കാന്‍ ചില ഗൂഢ ശക്തികള്‍ ശ്രമിക്കുന്നു എന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് യദുകൃഷ്ണന് പിന്തുണയുമായി തിരുവല്ലയില്‍ ഐക്യദാര്‍ഡ്യ സദസ് സംഘടിപ്പിച്ചത്.
യദുകൃഷ്ണനുള്‍പ്പെടെ അബ്രാഹ്മണരായ 36 പേരെ ശാന്തിമാരായി നിയമിച്ചത് ചരിത്ര തീരുമാനമാണെന്നും ഇത് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എം.എല്‍.എ പറഞ്ഞു. തനിക്ക് പിന്തുണ നല്‍കുന്നതിന് ഡി.വൈ.എഫ്.ഐയോട് നന്ദിയുണ്ടെന്ന് യദുകൃഷ്ണന്‍ പറഞ്ഞു.
യദു ശാന്തിക്കാരനായ തിരുവല്ല വളഞ്ഞവട്ടം ക്ഷേത്രത്തിലെ താന്ത്രിക ജോലികളില്‍ മുടക്കം വരുന്നുവെന്ന് കാണിച്ച് ഒരു വിഭാഗം ശാന്തിമാര്‍ പരാതിയും നല്‍കിയിരുന്നു. ശാന്തി നിയമനത്തില്‍ നിന്നും യാദവിനെ പുറത്താക്കാകാനുള്ള നീക്കമായിട്ടാണ് ഇത്തരത്തിലൊരു വ്യാജ പരാതി നല്‍കിയതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.