ഹോട്ടലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ജിഎസ്ടി നിരക്ക് കുറച്ചു ; ഹോട്ടല്‍ ഭക്ഷണത്തിന് വില കുറയാന്‍ സാധ്യത

റസ്റ്റൊന്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ജിഎസ്ടി നിരക്ക് കുറച്ചു 18 ശതമാനത്തില്‍ നിന്ന് കുറഞ്ഞ നിരക്കായ അഞ്ചുശതമാനമായാണ് നികുതി കുറച്ചത്. റസ്‌റ്റൊറന്റുകള്‍ക്കുള്ള നികുതി കുറഞ്ഞതോടെ ഹോട്ടല്‍ ഭക്ഷണത്തിന് വിലകുറയാന്‍ സാധ്യതയുണ്ട്. എസി, നോണ്‍ എസി റസ്‌റ്റൊറന്റുകള്‍ക്കെല്ലാം ഇനി കുറഞ്ഞ നിരക്കായ അഞ്ചുശതമാനമായിരിക്കും ഈടാക്കുകയെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ജിഎസ്ടി 28 ശതമാനായി തുടരും. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് ഈടാക്കുന്ന നികുതിയില്‍ നിന്ന് റസ്‌റ്റൊറന്റുകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അവര്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജിഎസ്ടി കൗണ്‍സില്‍ ഈ തിരുമാനം എടുത്തത്.

നവംബര്‍ 15 മുതല്‍ പുതിയ നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇതുമൂലം സ്റ്റൊറന്റുകള്‍ക്ക് ഇനിമുതല്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ ഗുണങ്ങള്‍ ലഭിക്കില്ല. അതുപോലെ ഔട്ട് ഡോര്‍ കേറ്ററിങ്ങിന് നിലവില്‍ ഈടാക്കുന്ന 18 ശതമാനം നികുതി തുടരും. പുതിയ നികുതി നിരക്ക് പ്രകാരം ഇനി 50 ഉത്പന്നങ്ങള്‍ക്ക് മാത്രമെ ഉയര്‍ന്ന നികുതി നിരക്ക് ബാധകമാകു. ജി എസ് ടിയുടെ പേരും പറഞ്ഞു തോന്നിയ പോലെയാണ് ഹോട്ടലുകള്‍ ഇപ്പോള്‍ വില ഇടാക്കുന്നത്.