ശശി തരൂരിന് ഡല്‍ഹിയില്‍ നിന്നുമൊരു വിവാഹാലോചന; ‘വധു’വിനെ കണ്ട് സാക്ഷാല്‍ തരൂര്‍ വരെ ഞെട്ടി
ന്യൂഡല്‍ഹി:തിരുവനന്തപുരം എം.പി ശശി തരൂരിന് ന്യൂഡല്‍ഹിയില്‍നിന്ന് ഒരു വിവാഹാഭ്യാര്‍ഥന. പക്ഷെ വധു ആരാണെന്നറിഞ്ഞാല്‍ ശരിക്കും ഞെട്ടുമെന്നതാണ് ഏറ്റവും വലിയ ട്വിസ്റ്റ്. ‘ശശി തരൂര്‍ മാരി മീ’ എന്ന ചോദ്യം ഒരു വെളുത്ത ചാര്‍ട്ടില്‍ എഴുതിയെത്തിയത് ഒരു യുവാവാണ്.
എല്‍.ജി.ബി.ടി.ക്യു സമൂഹം ഡല്‍ഹിയില്‍ സംഘടിപ്പിച്ച പത്താമത് ക്വയര്‍ പ്രൈഡ് മാര്‍ച്ചിലാണ് തരൂരിന് വിവാഹാഭ്യര്‍ഥനയുമായി യുവാവെത്തിയത്.’ശശി തരൂര്‍ മാരി മീ’ എന്ന പോസ്റ്ററും പിടിച്ച് നില്‍ക്കുന്ന യുവാവിന്റെ ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഒടുവില്‍ സാക്ഷാല്‍ ശശി തരുര്‍ വിവാഹാഭ്യര്‍ത്ഥനക്ക് മറുപടിയുമായെത്തി.വിവാഹാഭ്യര്‍ഥനയോടുള്ള തരൂരിന്റെ മറുപടിയും സൈബര്‍ പൗരന്മാര്‍ക്ക് നന്നേ ഇഷ്ടപ്പെട്ടു.
Haha! Now if they were only registered to vote in Thiruvananthapuram, it would be even better! https://t.co/kGzj3T1mf9
— Shashi Tharoor (@ShashiTharoor) November 13, 2017
തിരുവനന്തപുരത്ത് വോട്ടറായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് അര്‍ഥത്തില്‍ തമാശരൂപേണയാണ് തരൂരിന്റെ മറുപടി. എന്തായാലും വിവാഹാഭ്യര്‍ഥനയും അതിനോടുള്ള തരൂരിന്റെ മറുപടിയും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത മട്ടാണ്.