ഐ കോണ്‍ എന്ന ന്യൂജനറേഷന്‍ ഉറകള്‍; ലൈംഗികതയിലൂടെ ലഭിക്കുന്ന ഊര്‍ജം, ശരീരം കത്തിക്കുന്ന കലോറി എന്നിവ മൊബൈലില്‍ അറിയാം
ഇതൊരു ന്യൂ ജനറേഷന്‍ ഗര്‍ഭ നിരോധന ഉറയാണ്. സാധാരണ ഉറകളുടെ ജോലിക്ക് പുറമെ ലൈംഗികതയുടെ വ്യാപ്തി അറിയാന്‍ ഇതുമൂലം സാധിക്കുമെന്നതാണ് പ്രധാന സവിശേഷത. ബ്രിട്ടീഷ് കോണ്ടം എന്ന കമ്പനിയാണ് ഐ കോണ്‍ എന്ന സ്മാര്‍ട്ട് കോണ്ടവുമായി രംഗത്തെത്തിയിരിക്കുന്നത്.
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയം ഒരാള്‍ക്ക് ലഭിക്കുന്ന ഊര്‍ജം ശരീരം കത്തിക്കുന്ന കലോറി എന്നിവ കൃത്യമായി പറഞ്ഞുതരുമെന്നതാണ് ഇവയുടെ സവിശേഷത. മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ പെര്‍ഫോമന്‍സ് മറ്റുള്ളവരുമായി താരതമ്യം ചെയ്യാനുള്ള സാങ്കേതിക വിദ്യകളും ഇതിലൂടെ സാധ്യമാകും.തങ്ങളുടെ പെര്‍ഫോമന്‍സ് ഫലം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാനുള്ള ഓപ്ഷനുകളും ഈ സ്മാര്‍ട്ട് കോണ്ടം ആപ്പ്‌ളിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മൈക്രോ ചിപ്പുകളും എല്‍ ഇ ഡി ലൈറ്റുകളും ഉള്‍ക്കൊള്ളുന്നതാണ് ഈ ഉറകള്‍. ഇത്രയൊക്കെ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ലൈംഗിക സുഖത്തിന് ഒരു കുറവും വരില്ലെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് ഈ ഉറകളുടെ ചിത്രങ്ങളും വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 9 ലക്ഷത്തിലേറെ ഫ്രീ ഓര്‍ഡറുകളാണ് കമ്പനിക്ക് ലഭിച്ചത്. എന്നാല്‍ ഉറകള്‍ ഇന്നുമുതല്‍ വിപണിയിലെത്തുമെന്നത് അധികൃതര്‍ അറിയിച്ചിട്ടില്ല.