ഗര്‍ഭനിരോധ ഉറകളുടെ ഉപയോഗത്തില്‍ റെക്കോര്‍ഡിട്ടുകൊണ്ട് പ്യോങ്ചാങ് ശൈത്യകാല ഒളിമ്പിക്‌സ്
ഗര്‍ഭനിരോധ ഉറകളുടെ ഉപയോഗത്തില്‍ റെക്കോര്‍ഡിട്ടുകൊണ്ട് പ്യോങ്ചാങ് ശൈത്യകാല ഒളിമ്പിക്‌സ്. ഇരുകൊറിയക്കിടയിലെയും മഞ്ഞുരുകുന്നതിന് സാക്ഷ്യം വഹിച്ച ശൈത്യകാല ഒളിമ്പിക്‌സ് ഒരുപക്ഷെ നാളെ ലോകത്ത് അറിയപ്പെടുക എറ്റവുമധികം സൗജന്യ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തതതില്‍ റെക്കോര്‍ഡ് ഇട്ടു എന്നതിന്റെ പേരിലാകാം. ഒളിമ്പിക്സ് മത്സരങ്ങള്‍ തുടങ്ങാന്‍ രണ്ടാഴ്ച ശേഷിക്കെ പ്യോങ്ചാങ് ഒളിമ്പിക് വില്ലേജില്‍ വിതരണം ചെയ്തത് 110,000 ഗര്‍ഭ നിരോധ ഉറകളാണെന്ന് കണക്കുകള്‍. 2010 ല്‍ വാന്‍കോവെറിലും, 2014ല്‍ സോചിയിലും നടന്ന ശൈത്യകാല ഒളിമ്പിക്‌സിലും വിതരണം ചെയ്തതിനേക്കാള്‍ മൂന്നിരട്ടി അധികമാണ് കുറഞ്ഞസമയത്തിനുള്ളില്‍ പ്യോങ്ചാങ്ങില്‍ വിതരണം ചെയ്തിരിക്കുന്നത്.
പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ശൗചാലയങ്ങള്‍ക്ക് സമീപം ഗര്‍ഭ നിരോധ ഉറകള്‍ ലഭിക്കുന്ന പ്രത്യേക ബാസ്‌കറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എച്ച്‌ഐവി വൈറസിന്റെ വ്യാപനം തടയുന്നതിനും ശൈതകാല ഒളിമ്പിക്‌സിന്റെ വിജയകരമായ നടത്തിപ്പിനും വേണ്ടിയാണ് ഇത്തരത്തില്‍ ഉറകള്‍ വിതരണം ചെയ്തിരിക്കുന്നത്. റബര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കണ്‍വീനിയന്‍സ് കൊ എന്ന കമ്പനിയാണ് എറ്റവുമധികം ഗര്‍ഭനിരോധ ഉറകള്‍ ദാനം ചെയ്തിരിക്കുന്നത്, 100,000 നും മുകളിലാണ് അത്.