ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് വരുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് സച്ചിന്‍

ഒളിമ്പിക്സിലേക്ക് ക്രിക്കറ്റ് മടങ്ങിയെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ജനപ്രിയ കായിക വിനോദമായ ക്രിക്കറ്റ് ഒളിമ്പിക്സിലെത്തുന്നത്. 2028ല്‍ ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഒളിമ്പിക്സിലാണ് ക്രിക്കറ്റ് മത്സരയിനമായി വീണ്ടും അരങ്ങേറുക. ഒരു നൂറ്റാണ്ടിനു ശേഷം ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്നാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ പ്രതികരണം.

കാത്തിരിപ്പിനൊടുവില്‍ ഞങ്ങളുടെ പ്രിയപ്പെട്ട കായികവിനോദം ഒളിമ്പിക് വേദിയില്‍ തിരിച്ചെത്തിയിരിക്കുന്നു. ക്രിക്കറ്റിന്റെ പുതുയുഗമാണ് ഇപ്പോഴത്തെത്. ക്രിക്കറ്റില്‍ പുതിയ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനും പല രാജ്യങ്ങളില്‍ നിന്ന് പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുമുള്ള സുവര്‍ണാവസരമാണിതെന്നും സച്ചിന്‍ എക്‌സില്‍ കുറിച്ചു.