ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ബുംറയെ കാണുവാന്‍ വീട് വിട്ട് ഇറങ്ങിയ മുത്തശന്‍ മരിച്ച നിലയില്‍
യുവ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയെ കാണാന്‍ വീടുവിട്ടിറങ്ങിയ മുത്തച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തി. ജസ്പ്രീതിനെ കാണണമെന്ന് ആവശ്യപ്പെട്ട് പത്ത് ദിവസം മുമ്പാണ് സന്തോക്(75) വീടുവിട്ടിറങ്ങിയത്. സബര്‍മതി നദിയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സന്തോക് സിങ്ങിനെ കാണാനില്ലെന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച കുടുബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഡിസംബര്‍ ഒന്നിന് ജസ്പ്രീതിന്റെ അച്ഛന്റെ സഹോദരിയുടെ വീട്ടിലായിരുന്ന സന്തോക്, ഡിസംബര്‍ അഞ്ചിന് ജസ്പ്രീതിന്റെ ജന്മദിനത്തില്‍ പേരക്കുട്ടിയെ കാണണമെന്ന് പറഞ്ഞ് വീടുവിടുകയായിരുന്നു. ബുംറയുടെ അമ്മയും മുത്തച്ഛനും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്നും പേരക്കുട്ടിയെ കാണാന്‍ മുത്തച്ഛനെ ബുംറയുടെ അമ്മ സമ്മതിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യത്തില്‍ അച്ഛന്‍ ഏറെ ദുഃഖിതനായിരുന്നെന്ന് സന്തോകിന്റെ മറ്റൊരു മകന്‍ ആരോപിച്ചു. ജസ്പ്രീതിന്റെ അച്ഛന്‍ നേരത്തേ മരിച്ചതാണ്.