ഓഖി ദുരന്തത്തിന് ഇരയായവര്‍ക്ക് കടലിനടിയില്‍ പ്രാര്‍ഥന നടത്തി

ഓഖി ചുഴലിക്കാറ്റില്‍ ദുരന്തത്തിനിരയായവര്‍ക്കും ഇനിയും കണ്ടെത്താത്തവര്‍ക്കും കോവളം കടലിനടിയില്‍ പ്രാര്‍ഥന നടത്തി. ഫ്രണ്‍ഡ്സ് ഓഫ് മറൈന്‍ ലൈഫും ബോണ്ട് ഓഷ്യന്‍ സഫാരിയും ചേര്‍ന്നാണ് കോവളം കടലില്‍ പ്രാര്‍ഥന സംഘടിപ്പിച്ചത്. 12 പേരാണ് കടലിനടിയില്‍നടന്ന പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുത്തത്. സച്ചിന്‍, കിരണ്‍, സ്‌കൂബാ ഡൈവര്‍മാരായ മുഹമ്മദ് സാദിക്, അബുസാലി തുടങ്ങിയവര്‍ പങ്കെടുത്തു.

ദുരന്തത്തില്‍പെട്ട് ഇനിയും കണ്ടെത്താത്തവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന ദു:ഖത്തിന് ആശ്വാസം പകരാനാണ് പ്രാര്‍ഥന നടത്തിയതെന്ന് ഫ്രണ്‍ഡ്സ് ഓഫ് മറൈന്‍ ലൈഫ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ റോബര്‍ട്ട് പനിപിള്ള, ബോണ്ട് ഓഷ്യന്‍ സഫാരി ഡയറക്ടര്‍ ജാക്സണ്‍ പീറ്ററും പറഞ്ഞു.