അപ്പോഴേ പറഞ്ഞതല്ലേ എല്ലാം അഭിനയമാണ് എന്ന് ; പക്ഷെ റിഹേഴ്സലൊക്കെ കാണുമെന്ന് കരുതിയില്ല ; കര്‍ത്താവെ നിങ്ങള്‍ ഇതൊക്കെ എങ്ങനെ സഹിക്കുന്നു (വീഡിയോ)
സോഷ്യല്‍ മീഡിയ സജീവമായ സമയം തൊട്ട് പല തട്ടിപ്പുകളും പുറംലോകം അറിയുന്നത് ഇതിലൂടെയാണ്. ദൈവങ്ങളെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ മനുഷ്യന് അത്യാഗ്രഹം ഉണ്ടായ കാലംമുതല്‍ക്ക് ഉള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ സര്‍വ്വ സീമകളും കടന്ന് പുതിയ നിലയിലേയ്ക്ക് എത്തിക്കഴിഞ്ഞു.അത്തരത്തില്‍ ജനങ്ങളെ പറ്റിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇവിടെ. രോഗശൂശ്രൂഷയുടെ പേരില്‍ അരങ്ങേറുന്ന തട്ടിപ്പിന്റെ കള്ളത്തരമാണ് ഇപ്പോള്‍ ഒരു പേജിലൂടെ പുറംലോകം അറിഞ്ഞിരിക്കുന്നത്. ധ്യാനത്തില്‍ നടക്കുന്ന രോഗശുശ്രൂഷയുടെ റിഹേഴ്‌സല്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അഭിനയിക്കേണ്ട വിധം പറഞ്ഞുകൊടുക്കുന്ന ഇന്‍സ്ട്രക്ടര്‍മാരേയും ഇവരുടെ നിര്‍ദ്ദേശം അനുസരിച്ച് പറഞ്ഞതു പോലെ പ്രവര്‍ത്തിക്കുന്ന വിശ്വാസികളേയും വീഡിയോയില്‍ കാണാം. ശുശ്രൂഷകനും സഹായികളും വിശ്വാസികളുമടക്കം പത്തോളം പേരാണ് വീഡിയോയിലുള്ളത്. വിശ്വാസികള്‍ക്കു നടുവിലുള്ള ആളുടെ നിര്‍ദ്ദേശം ലഭിക്കുമ്പോള്‍ ബാധ ഒഴിഞ്ഞു പോകുന്നതു പോലെ വിശ്വാസികള്‍ ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കുകയും നിലത്തേക്ക് വീഴുകയും ചെയ്യും കുറച്ചു കഴിഞ്ഞു വീണ്ടും അതുപോലെ വിശ്വാസികളെ കൊണ്ട് ചെയ്യിക്കുകയാണ്. വൈകുന്നേരം നടക്കുന്ന രോഗശൂശ്രൂഷയുടെ പരിശീലനമാണ് നടക്കുന്നത് എന്ന് വ്യക്തം. ദൈവത്തിന്റെ പേരില്‍ മനുഷ്യനെ പറ്റിക്കുന്ന ഇവര്‍ ദൈവത്തിനെയും പറ്റിക്കുകയാണ് എന്ന് തലയില്‍ ആള് താമസം ഉള്ള ആര്‍ക്കും മനസിലാകും.