നെടുമ്പാശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; യുവതിയില്‍ നിന്നും പിടികൂടിയത് 25 കോടിയുടെ കൊക്കെയ്ന്‍
കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. ഫിലിപ്പൈന്‍സ് സ്വദേശിയായ യുവതിയില്‍ നിന്ന് 25 കോടി വിലമതിക്കുന്ന കൊക്കെയ്ന്‍ ആണ് പിടികൂടിയത്. സാവോപോളോയില്‍ നിന്നാണ് യുവതി യാത്ര തുടങ്ങിയത്. മസ്റ്റക്കറ്റ് വഴി കൊച്ചിയിലെത്തുകയായിരുന്നു. മസ്‌ക്കറ്റില്‍ നിന്നെത്തിയ വിമാനത്തിലാണ് ജൊഹാന എന്ന യുവതി എത്തിയത്. ഇവരുടെ ബാഗില്‍ നിന്ന് നാലെമുക്കാല്‍ കിലോ തൂക്കം വരുന്ന കൊക്കെയ്‌നാണ് നാര്‍കോട്ടിക് വിഭാഗം പിടിച്ചെടുത്തത്. കൊക്കെയ്ന്‍ കൊച്ചിയിലെത്തിക്കുകയായിരുന്നു ഇവരുടെ ജോലി.
നിര്‍ദേശങ്ങളനുസരിച്ച് ഇടനിലക്കാര്‍ക്ക് കൈമാറാനാണ് താന്‍ എത്തിയതെന്നാണ് യുവതിയുടെ മൊഴി. അതേ സമയം ഇടനിലക്കാരെ കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്നും സാവോപോളോയില്‍ നിന്നാണ് തനിക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതെന്നും യുവതി പറഞ്ഞു.