പാര്‍വ്വതിയുടെ OMKV ക്ക് സോഷ്യല്‍ മീഡിയ നല്‍കിയ മറുപടി സൃഷ്ട്ടിച്ചത് പുതിയ യൂ ട്യൂബ് റിക്കാര്‍ഡ്

കസബ സിനിമയെ പറ്റി നടി പാര്‍വതി പറഞ്ഞ അഭിപ്രായം നടിക്ക് ധാരാളം ശത്രുക്കളെ നേടിക്കൊടുത്തു എന്ന് വേണം കരുതാന്‍. മമ്മൂട്ടിയുടെ ആരാധകരും അതുപോലെ ചില സിനിമാക്കാരും പരസ്യമായി പാര്‍വതിയുടെ നേര്‍ക്ക് തിരിഞ്ഞിരുന്നു. അതിനു നടി നല്‍കിയ മറുപടി വീണ്ടും വിവാദങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു. ഇതോടെ വ്യാപകമായ സൈബര്‍ ആക്രമണമാണ് നടിക്ക് നേരിടേണ്ടി വന്നത്. അവസാനം പോലീസില്‍ പരാതി നല്‍കുന്ന അവിടം വരെ എത്തി കാര്യങ്ങള്‍. സംഭവത്തില്‍ പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നടിയെ പറ്റി അശ്ളീല പരമായ കമന്റുകള്‍ പ്രചരിപ്പിച്ചതിനാണ് പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. എന്നിട്ടും ആക്രമണത്തിനും പരിഹാസങ്ങള്‍ക്കും കുറവ് വന്നില്ല. ഇപ്പോളിതാ പാര്‍വതി അഭിനയിച്ച ഒരു സിനിമയിലെ പുതിയ ഗാനത്തെ പോലും ആക്രമണം നടത്തുന്നവര്‍ വെറുതെ വിട്ടില്ല.

പ്രിഥ്വിരാജ് നായകനായി അഭിനയിക്കുന്ന “മൈ സ്റ്റോറി” എന്ന ചിത്രത്തിലെ ഗാനത്തിനെയാണ് ഇപ്പോള്‍ വ്യാപകമായി ആക്രമിച്ചത്. എന്നാല്‍ ഈ ആക്രമണം സൃഷ്ട്ടിച്ചത് പുതിയ ഒരു യൂ ട്യൂബ് റിക്കാര്‍ഡ് ആണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡിസ് ലൈക്ക് കിട്ടുന്ന ആദ്യഗാനം അല്ലേല്‍ വീഡിയോ എന്ന റിക്കാര്‍ഡ് ആണ് ഗാനം കരസ്ഥമാക്കിയത്. അതുപോലെ ലോകത്ത് ഉള്ളതില്‍ 21 മത്തെ സ്ഥാനവും ഡിസ് ലൈക്കില്‍ ഗാനം സ്വന്തമാക്കി. 119k ഡിസ് ലൈക്ക് ആണ് ഗാനം ഇതുവരെ സ്വന്തമാക്കിയത്. ഇനിയും കൂടുവനാണ് സാധ്യത. ചിലപ്പോള്‍ ലോകത്തിലെ തന്നെ ഡിസ്ലൈക്കുകളിലെ ഒന്നാമത്തെ ഗാനം എന്ന റിക്കാര്‍ഡും ഈ ഗാനം സ്വന്തമാക്കുവാന്‍ സാധ്യതയുണ്ട്. കാരണം സൈബര്‍ ആക്രമണം നടത്താന്‍ നമ്മള്‍ മലയാളികളെ കഴിഞ്ഞേ ഇന്ത്യയില്‍ ആള്‍ക്കാര്‍ ഉള്ളു. മരിയ ഷറപ്പോവയുടെ പേജ് ഓര്‍മ്മയുള്ളവര്‍ക്ക് മനസിലാകും.