ഹെല്‍മറ്റ് വച്ചാലും ഇനി രക്ഷയില്ല;’ചട്ടി’ ഹെല്‍മെറ്റുകള്‍ പൊലീസ് പിടിച്ചെടുക്കുന്നു;ഈ ഹെല്‍മറ്റുകള്‍ ധരിച്ചാല്‍ ഇനി പണികിട്ടും
കര്‍ണാടക പോലീസ് നടത്തിയ ഹെല്‍മറ്റ് വേട്ടയില്‍ ഐ.എസ്.ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്കൊപ്പം ഹാഫ്-ഫെയ്സ്, ഓപ്പണ്‍-ഫെയ്സ് ഹെല്‍മറ്റുകളും പിടിച്ചെടുത്തു.സുരക്ഷിതമല്ലാത്ത ഹെല്‍മെറ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കര്‍ണാടക പോലീസിന്റെ ഹെല്‍മറ്റ് വേട്ട.
ഐ.എസ്.ഐ മുദ്രയില്ലാത്ത ഹെല്‍മെറ്റുകള്‍ ധരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും. ഇത് പാലിക്കാത്തവരുടെ ഹെല്‍മെറ്റ് പിടിച്ചെടുക്കുമെന്നും പിഴ ഈടാക്കുമെന്നുമാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ നിരവധി ഹെല്‍മെറ്റുകള്‍ പൊലീസ് നശിപ്പിച്ചുകഴിഞ്ഞു. തുടക്കത്തില്‍ ബാംഗ്ലൂര്‍, മൈസൂര്‍ നഗരങ്ങളിലാണ് പരീശോധന കര്‍ശനമാക്കുന്നത്. തുടര്‍ന്ന് പരിശോധന സംസ്ഥാന വ്യാപകമാക്കാനും പദ്ധതിയുണ്ട്.
ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി.സംസ്ഥാനത്തുണ്ടായ ഇരുചക്ര വാഹനാപകടങ്ങളില്‍ ഗുരുതര പരിക്കേറ്റതും, മരണപ്പെട്ടത്തില്‍ കൂടുതലും ഹെല്‍മറ്റ് ധരിക്കാത്തതുകൊണ്ടായിരുന്നു.ഇതിന്റെ ഭാഗമായാണ് കര്‍ണാടക സര്‍ക്കാര്‍ പരിശോധനന നിര്‍ബന്ധമാക്കിയത്.വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു.