ഓട്ടോയില്‍ സര്‍പ്രൈസ് ഒളിപ്പിച്ച് കട്ടഫാന്‍ വിക്രത്തെ ഞെട്ടിച്ചു;പക്ഷെ വിക്രം നല്‍കിയ സര്‍പ്രൈസില്‍ ആരാധകന്‍ ഞെട്ടി മാമ
താരജാഡകളിലാതെ ആരാധകരോട് സ്‌നേഹം പങ്കിടുന്നതില്‍ ഒട്ടു പിശുക്കു കാണിക്കാത്തയാളാണ് നടന്‍ വിക്രം.പലപ്പോഴുംആരാധകരോട് അകമഴിഞ്ഞ സ്‌നേഹം പ്രകടിപ്പിക്കുന്ന വിക്രത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.
ഇത്തരത്തില്‍ തന്റെ കാറ്റാഫാനായ ഓട്ടോ ഡ്രൈവര്‍ക്ക് സര്‍പ്രൈസ് നല്‍കിയ വിക്രത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.വിക്രത്തിന്റെ കടുത്ത ആരാധകനായ ഓട്ടോ ഡ്രൈവര്‍ തന്റെ ഓട്ടോ മുഴുവന്‍ വിക്രമിന്റെ ഫോട്ടോ പതിച്ചാണ് പ്രിയനടന് സര്‍പ്രൈസ് നല്‍കിയത്. ഈ ഓട്ടോയുമായാണ് ആരാധകന്‍ വിക്രമിനെ കാണാനെത്തിയത്.
തന്നെ കാണാനെത്തിയ ആരാധകന്റെ സ്‌നേഹത്തിനു മുന്നില്‍ ഫ്ളാറ്റായ വിക്രം പക്ഷെ മറ്റൊരു സര്‍പ്രൈസ് നല്‍കി ആരാധകനെ ശരിക്കും ഞെട്ടിച്ചു.തന്റെ പുതിയ ചിത്രമായ സാമി-2 വിന്റെ സെറ്റിലേക്ക് ആരാധകന്റെ ഓട്ടോയിലാണ് വിക്രം പോയത്. ആരാധകനൊപ്പം സെല്‍ഫിക്ക് പോസ്‌ചെയ്യുകയും ചെയ്തു.