ആഷിഖ് അബു, അമല്‍ നീരദ്, ദിലീഷ് പോത്തന്‍, ശ്യാംപുഷ്‌കരന്‍ കൂടെ ടൊവീനോയും കേരളം തിയ്യറ്ററില്‍ ഇരച്ചെത്തുമോ?…

 

ഒരു മെക്‌സിക്കന്‍ അപാരതയിലൂടെ കേരളത്തില്‍ പുതു തരംഗം സൃഷ്ടിച്ച യുവനടന്‍ ടൊവിനോ തോമസിന്റെ പുതിയ ചിത്രം സംവിധായകന്‍ അഷിഖ് അബുവുമൊത്ത്. സിനിമയുടെ ചിത്രീകരണം ഉടന്‍ മധുരയില്‍ ആരംഭിക്കും.

അമല്‍ നീരദിന്റേതാണ് സിനിമയുടെ കഥ. തിരക്കഥ ഒരുക്കുന്നത് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്ന്. ആഷിക്കിന്റെ ഇടുക്കി ഗോള്‍ഡ്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയ എന്നിവയുടെ തിരക്കഥ രചിച്ചതും ഇവരായിരുന്നു. ആഷിക്കും അമലും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഷിക് അബുവിന്റെ സിനിമ ഒരുങ്ങുന്നത്. നിലവില്‍ നവാഗത സംവിധായകന്‍ ഡൊമിനിക് അരുണിന്റെ സിനിമയിലാണ് ടൊവിനോ ഇപ്പോള്‍ അഭിനയിക്കുന്നത്. ടൊവിനോയുടെ ‘ഗോദ’ എന്ന ചിത്രം ഉടന്‍ തിയ്യറ്ററുകളിലെത്തും.