ശ്രീജിത്തിന്റെ സമരത്തിന് പാട്ടിലൂടെ പിന്തുണയറിയിച്ച് ഗോപി സുന്ദറും സംഘവും

സഹോദരന്റെ കസ്റ്റഡിമരണത്തെക്കുറിച്ച് സിബിഐ അന്വേഷണമാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സത്യാഗ്രഹമിരിക്കുന്ന ശ്രീജിത്തിന് പാട്ടിലൂടെ പിന്തുണയറിയിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദറും സംഘവും.ഗോപി സുന്ദറിനൊപ്പം സിതാരയും, അഭയ ഹിരണ്മയി, മുഹമ്മദ് മന്‍സൂര്‍ തുടങ്ങിയ പിന്നണി ഗായകരും ചേര്‍ന്നാണ് ശ്രീജിത്തിന് പിന്തുണയുമായി പുതിയ ഗാനം ഒരുക്കിയത്.

‘കൂടെപ്പിറപ്പിന്റെ ഓര്‍മതന്‍ തീയില്‍, നീ തുടര്‍ന്നീടും നിരാഹാര യുദ്ധം’ എന്നുതുടങ്ങുന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.ബി.കെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്.