ഈ ഷോര്‍ട് ഫിലിം കാണുമ്പോള്‍, ഇതെന്റേം കൂടി കുട്ടിക്കാലമായിരുന്നു എന്ന് ഓര്‍ത്തുപോകും നാം;കണ്ണന്‍ ചേട്ടനും ഉണ്ണിയും നമ്മുടെ കുട്ടികാലത്തുമുണ്ടായിരുന്നു

ബാല്യകാലം മൊബൈല്‍ ഫോണിലും,സമൂഹ മാധ്യമങ്ങളിലും ഒതുങ്ങിപ്പോയ ഇപ്പോഴത്തെ ന്യൂ ജെനെറേഷന്‍ പിള്ളേര്‍ ഈ ഹൃസ്വ ചിത്രം മുഴുവനായും കണ്ടു തീര്‍ക്കില്ല.കാരണം ലൂണാര്‍ ചെരിപ്പ് ടയറാക്കി ഉണ്ടാക്കിയ വണ്ടിയും,പല്ലൊട്ടിയെന്ന മധുര മിഠായിയൊക്കെ ഇവര്‍ക്ക് അറിയാന്‍ വഴിയില്ല.സ്‌കൂളിലേക്ക്,പാടത്തിലുള്ള നടുവരമ്പു വഴി എളുപ്പത്തിലെത്താമെന്നും ഇക്കൂട്ടര്‍ക്കറിയില്ല.

പക്ഷെ,പട്ടം പറത്തിയും,സ്‌കൂളിലേക്കുള്ള വഴിയില്‍ ചൂണ്ടയിട്ടിരുന്നതുമൊക്കെ മനസ്സിലെവിടെയോ ഇപ്പോഴും ഓര്‍ത്തു വച്ചിരിക്കുന്ന ഒരു കൂട്ടരുണ്ട്.അവര്‍ ഈ ചിത്രം കാണുമ്പോള്‍ തീര്‍ച്ചയായും അവരുടെ ബാല്യകാല ഓര്‍മകള്‍ ചികഞ്ഞു തുടങ്ങുമെന്നത് തീര്‍ച്ചയാണ്.

പുതുതലമുറക്ക് നഷ്ടപ്പെട്ടുപോയ ആ സുന്ദരകാല ഓര്‍മ്മകള്‍ നിറഞ്ഞ ഷോര്‍ട് ഫിലിം കാണാം ചുവടെ