വികസനത്തിന്റെ കാര്യത്തില്‍ ട്രംപ് പോലും പിന്തുടരുന്നത് മോദിയുടെ നയങ്ങളാണെന്ന് യോഗി ആദിത്യനാഥ്
അലഹബാദ്:വികസനകാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുടരുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
രാജ്യത്തിന്റെ വികസനത്തിനായി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന ചോദ്യത്തിന് പ്രധാനമന്ത്രി മോദി ഇന്ത്യയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നത് പോലെ എന്നാണ് ട്രംപ് മറുപടി നല്‍കിയത്. ഇത് പ്രധാനമന്ത്രിക്ക് മാത്രമല്ല മറിച്ച് 125 കോടി ഇന്ത്യക്കാര്‍ക്കും അഭിമാന നിമിഷമാണ്.
വി.എച്ച്.പിയുടെ ശാന്ത് സമ്മേളനത്തില്‍ അഖില്‍ ഭാരതീയ അഖാര പരിഷത്തില്‍ പങ്കെടുക്കവേയാണ് യോഗി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മതങ്ങളെ സംരക്ഷിക്കണമെങ്കില്‍ ജാതീയത പോലുള്ള ദുരാചാരങ്ങള്‍ ഉപേക്ഷിക്കണം. എന്നാല്‍ നമുക്കിടയില്‍ ഇത് വ്യാപകമാണ്. ഇങ്ങനെ വേര്‍തിരിവ് സൃഷ്ടിക്കുന്ന രീതികള്‍ തിരിച്ചറിഞ്ഞ് ജനങ്ങളെ ബോധവാന്മാരാക്കുന്നതിലൂടെ സമൂഹത്തേയും രാജ്യത്തേയും രക്ഷിക്കാന്‍ കഴിയുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.