സിക്‌സര്‍ പറത്തുമെന്ന് പറഞ്ഞ റസ്സലിനെ ഔട്ടാക്കി വിന്‍ഡീസ് താരം ഗെയിലിന്റെ പഞ്ചാബി ഡാന്‍സ്-വീഡിയോ വൈറല്‍
ചണ്ഡീഗഡ്: വെടിക്കെട്ട് ബാറ്‌സ്മാന്‍ ക്രിസ് ഗെയിലിനെ ഐപിഎല്‍ ലേലത്തില്‍ ബാംഗ്ലൂര്‍ വിട്ടുകളഞ്ഞപ്പോള്‍ ആരാധകര്‍ നെറ്റി ചുളിച്ചു.എന്നാല്‍ ലേലത്തിന്റെ ആദ്യദിനം ഗെയിലിനുവേണ്ടി ആരും വരാതിരുന്നപ്പോള്‍ ആരാധകര്‍ ശരിക്കും ഞെട്ടി.ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഗെയിലുണ്ടാവില്ല എന്നുതന്നെ ഏവരും കരുതി.പക്ഷെ രണ്ടാം ദിനം അടിസ്ഥാനവിലയായ രണ്ടുകോടിക്ക് പഞ്ചാബ് ഗെയിലിനെ തങ്ങളുടെ പാളയത്തിലെത്തിച്ചു.
ഇത് പഞ്ചാബി നൃത്തം കളിച്ച് ആഘോഷിക്കുകയാണ് ഗെയില്‍. ജമൈക്കന്‍ സഹതാരം ആന്‍ഡ്രേ റസ്സലുമായി നെറ്റ്‌സില്‍ പരിശീലനത്തിനിടെയാണ് റസ്സലിനെ കളിയാക്കി ഗെയില്‍ എത്തിയത്.ആന്‍ഡ്രേ റസ്സല്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് സംഭാഷണവും നൃത്തവും വ്യക്തമാക്കുന്നത്. ക്രിസ് ഗെയിലിനെ സിക്‌സര്‍ പറത്തി ബംഗറ ഡാന്‍സ് കളിക്കുമെന്ന് ആന്‍ഡ്രേ റസ്സല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗെയിലിനു റിട്ടേണ്‍ ക്യാച് നല്‍കാനെ റസ്സലിനു ആയുള്ളു. ‘This Knight Rider player can’t be a Punjabi man.’ എന്നാണ് റസ്സലിനെ നോക്കി ഗെയില്‍ പറയുന്നത്.