വെടിക്കെട്ട് ബാറ്റിങ്ങുമായി വീണ്ടും ഗെയ്ല്‍;45 പന്തില്‍ സെഞ്ച്വറി:ട്വന്റി 20 യില്‍ 800 സിക്സറുകള്‍ നേടുന്ന ആദ്യ താരം

ധാക്ക:ട്വന്റി-20 വെടിക്കെട്ട് ബാറ്റിങ്ങ് ശൈലികൊണ്ട് താണ്ഡവമാടുന്ന ക്രിസ് ഗെയില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും പതിവ് തെറ്റിച്ചില്ല.രംഗ്പൂര്‍ റൈഡേഴ്സിനായി കളത്തിലിറങ്ങിയ ഗെയില്‍ 51 പന്തില്‍ 126 റണ്‍സ് അടിച്ചുകൂട്ടി,ടി-20-യില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി.14 സിക്സറുകളും ആറ് ബൗണ്ടറിയും പിറന്ന 126 റണ്‍സിന്റെ ഇന്നിങ്സോടെ ട്വന്റി 20 യില്‍ 800 സിക്സറുകള്‍ നേടുന്ന ആദ്യ താരമായി ഗെയില്‍ മാറി.

ഗെയിലിന്റെ 126 റണ്‍സില്‍ സിക്സറില്‍ കൂടി നേടിയത് 84 റണ്‍സും ബൗണ്ടറിയില്‍ നിന്ന് നേടിയത് 36 റണ്‍സും. അതായത് 126 റണ്‍സില്‍ 110 ഉം സിക്സറില്‍ നിന്നും ഫോറില്‍ നിന്നുമാണ് വന്നത്.
ഖുല്‍ന ടൈറ്റന്‍സിനെതിരെ എലിമിനേറ്ററില്‍ വിജയിക്കാന്‍ 20 ഓവറില്‍ 168 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രംഗ്പൂര്‍ റൈഡേഴ്സ് 15.2 ഓവറില്‍ ഗെയില്‍ വെടിക്കെട്ടില്‍ വിജയം കുറിച്ചു.ട്വന്റി 20യില്‍ 19 സെഞ്ച്വറിയും ഗെയില്‍ പിന്നിട്ടു.