നിദാഹാസ് ട്രോഫി:ഫൈനല്‍ ലക്ഷ്യം വെച്ച് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ
കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. മഴ ഭീഷണി ഉയര്‍ത്തുന്ന മത്സരത്തില്‍ ടോസ് നേടിയാല്‍ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫോമില്ലായ്മയാണ് ഇന്ത്യയെ വലക്കുന്നത്. ഫോമില്ലായ്മയുടെ പേരില്‍ റിഷഭ് പന്തിനെ മാറ്റിയ രോഹിത് സ്വയം മാറണമെന്നുള്ള ആവശ്യങ്ങളും പലയിടങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്.ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ച ഇന്ത്യയ്‌ക്കെതിരെ ഫൈനലിലെത്താന്‍ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്. അതേസമയം മനീഷ് പാണ്ഡെ,ശിഖര്‍ ധവാന്‍ എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ പ്രതീക്ഷ വയ്ക്കുന്നുണ്ട്.
കഴിഞ്ഞ മത്സരത്തില്‍ ലങ്ക മുന്നോട്ടുവെച്ച 153 റണ്‍സ് ലക്ഷ്യം ഒന്‍പതു പന്ത് ബാക്കിനില്‌ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. പേസ് ബൗളര്‍ ശാര്‍ദുല്‍ ഠാക്കൂറിന്റെ നാലു വിക്കറ്റ് പ്രകടനവും മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക് എന്നിവരുടെ ശാന്തമായ ബാറ്റിങ്ങുമാണ് ഇന്ത്യക്ക് അനായാസവിജയം സമ്മാനിച്ചത്.