നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി

ഹൂസ്റ്റണ്‍:പ്രശസ്ത ചലച്ചിത്ര താരം ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി.മുംബൈ സ്വദേശിയായ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യയെ വിവാഹം ചെയ്തത്.അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍.

എഞ്ചിനീയറായ അരുണ്‍ നാല് വര്‍ഷമായി ഹൂസ്റ്റണില്‍ താമസക്കാരനാണ്. അമേരിക്കന്‍ മലയാളിയായിരുന്നഡോ.സുധീര്‍ ശേഖറുമായുള്ള വിവാഹം കഴിഞ്ഞ ഓഗസ്റ്റില്‍ വേര്‍പ്പെടുത്തിയിരുന്നു.
ഇവര്‍ക്ക് രണ്ട് മക്കളുമുണ്ടായിരുന്നു.രണ്ടുമക്കളും ദിവ്യാ ഉണ്ണിക്കൊപ്പമാണ്.വരന്റേയും വധുവിന്റേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്.