എം.എല്‍.എ വിജയന്‍ പിള്ളയുടെ മകനെതിരെ ദുബായില്‍ ഉള്ളത് ഒരുകോടി ദര്‍ഹത്തിന്റെ കേസ്
ചവറ : എം.എല്‍.എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെ ദുബായിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലുള്ളത് ഒരു കോടി ദര്‍ഹത്തില്‍ കൂടുതലുള്ള സംഖ്യയുടെ സാമ്പത്തിക തട്ടിപ്പ് കേസ്. മുറാഖാബാദ്, റഫ, നൈഫ്, ബര്‍ദുബായ്, റാഷിദിയ തുടങ്ങിയ സ്റ്റേഷനുകളില്‍ ഏഴ് കേസുകളാണുള്ളത്. അതുപോലെ ദുബായിലെ പ്രധാന സ്റ്റേനുകളിലെല്ലാം കേസുകള്‍ നിലവിലുണ്ട്. ഇതില്‍ തന്നെ ബാങ്കുകളും വ്യക്തികളും നല്‍കിയ കേസുകളുമുണ്ട്.
2015 മെയ് പത്തിന് ശേഷമാണ് ചെക്ക് കേസുകളില്‍ ശിക്ഷയനുഭവിക്കേണ്ടി വരുമെന്ന് കണ്ട് ശ്രീജിത്ത് ദുബായ് വിട്ടത്. ശേഷം ശ്രീജിത്ത് ദുബായില്‍ എത്തിയിട്ടുമില്ല.ശ്രീജിത്തിന് പുറമെ ഇ.പി ജയരാജന്റെ മകന്‍ ജിജിന്‍ രാജിനെതിരേയും ദുബായില്‍ രണ്ട് കേസുകളുണ്ട്.