800 കോടിയുടെ തട്ടിപ്പ് റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരി അറസ്റ്റില്‍
ബാങ്കിനെ തട്ടിച്ചു കോടികള്‍ വെട്ടിയ കേസില്‍ പ്രമുഖരുടെ അറസ്റ്റ് തുടരുന്നു. വജ്രവ്യാപാരി നീരവ് മോദിക്കു പിന്നാലെ ട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയെ സി ബി ഐ അറസ്റ്റ് ചെയ്തു. അഞ്ച് പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 800 കോടിയോളം രൂപ വായ്പ എടുത്ത ശേഷം തിരിച്ചു അടയ്ക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. കോത്താരിയുടെ കാണ്‍പുറിലെ വീട്ടിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടത്തിയതിനു ശേഷമായിരുന്നു അറസ്റ്റ്. കോത്താരിയെയും ഭാര്യയെയും മകനെയും സി ബി ഐ ചോദ്യം ചെയ്തിട്ടുമുണ്ട്.
ഇന്നു പുലര്‍ച്ചെ നാലുമണിയോടെ ആയിരുന്നു റെയ്ഡ് ആരംഭിച്ചത്. ബാങ്ക് ഓഫ് ബറോഡയുടെ പരാതിന്മേലാണ് സി ബി ഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ,യൂണിയന്‍ ബാങ്ക് എന്നിവ ഉള്‍പ്പെടെ അഞ്ച് പൊതുമേഖലാ ബാങ്കുകളില്‍നിന്നാണ് 800 കോടിയോളം രൂപയാണ് കോത്താരി വായ്പ എടുത്തത്. അതിനിടെ കോത്താരി രാജ്യം വിട്ടതായി റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.