ഗോളടിച്ചുള്ള ആഘോഷം ഒടുവില്‍ കൂട്ടയടിയായി; റഫറി പുറത്തെടുത്തത് 9 ചുവപ്പ് കാര്‍ഡുകള്‍, ബ്രസീലില്‍ കളി ഉപേക്ഷിച്ചു

ഒരു പെനാല്‍റ്റിയില്‍ തുടങ്ങിയ തര്‍ക്കമവസാനിച്ചത് 9 റെഡ്ക്കര്‍ട്ടില്‍. ബ്രസീലിലാണ് ഈ അപൂര്‍വ സംഭവം അരങ്ങേറിയത്. ഒടുവില്‍ റഫറി മത്സരമുപേക്ഷിച്ചു. ബ്രസീലിലെ ബഹിയ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബഹിയ- വിട്ടോറിയ ടീമുകള്‍ തമ്മില്‍ നടന്ന മത്സരമാണ് കയ്യാങ്കളി മൂലം റഫറിക്ക് ഉപേക്ഷിക്കേണ്ടി വന്നത്. വിക്ടോറിയ ടീമിലെ 6 കളിക്കാര്‍ക്ക് ചുവപ്പ് കാര്‍ഡ് കണ്ടതോടെയാണ് കളി ഉപേക്ഷിക്കേണ്ടി വന്നത്. ഫിഫ നിയമ പ്രകാരം ഒരു ടീമില്‍ 7 കളിക്കാര്‍ ചുരുങ്ങിയത് ഇല്ലെങ്കില്‍ മത്സരം തുടരാനാവില്ല.

വിക്ടോറിയ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കെ എതിര്‍ ടീം പെനാല്‍റ്റിയിലൂടെ സമനില ഗോള്‍ നേടിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സമനില ഗോള്‍ നേടിയ കളിക്കാരന്‍ വിക്ടോറിയ ആരാധകര്‍ക്ക് മുന്‍പില്‍ നടത്തിയ പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ ആഘോഷം നടത്തിയതോടെ എതിര്‍ കളിക്കാര്‍ പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു. കളിക്കാര്‍ തമ്മിലടിച്ചതോടെ റഫറി 3 ബഹിയ കളിക്കാരെയും 2 വിക്ട്‌ടോറിയ കളിക്കാരെയും ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താകി. അല്‍പ സമയത്തിനകം ഇരു ടീമില്‍ നിന്നും ഓരോ കളിക്കാരെ കൂടെ റഫറി പുറത്താക്കി. കളി തീരാന്‍ 13 മിനുറ്റ് ബാക്കിയിരിക്കെ നാലാം വിക്ട്‌ടോറിയ കളിക്കാരനും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ റഫറി കളി നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.