ചോക്ലേറ്റ് മോഷണം പോകാതിരിക്കാന്‍ കനത്ത സുരക്ഷ ; എന്താണ് ഇത്ര പ്രത്യേകത എന്ന് അറിയോ ?
പോര്‍ച്ചുഗല്‍: ചോക്ലേറ്റ് കള്ളന്മാര്‍ കൊണ്ടുപോകാതിരിക്കാന്‍ ആയുധധാരികളായ ഉദ്യോഗസ്ഥരേ കാവല്‍ നിര്‍ത്തിയിരിക്കുകയാണ് പോര്‍ച്ചുഗലിലെ ഒബിഡോസ് ‘ചോക്ലേറ്റ് ഫെയറില്‍. കാരണം ഉണ്ട് 7,728 യൂറോ (ഇന്ത്യന്‍ രൂപ 6 ലക്ഷത്തിനു മുകളില്‍) ആണ് ഒരു ചോക്ലേറ്റിന്റെ വില എന്നത് തന്നെ. എന്താണ് ഈ ചോക്ലേറ്റിന് ഇത്ര വില എന്നറിയണം എങ്കില്‍. ഭക്ഷ്യയോഗ്യമായ സ്വര്‍ണ്ണത്താല്‍ ആണ് ഈ ചോക്ലേറ്റ് ആവരണം ചെയ്തിരിക്കുന്നത്.
കൂടാതെ ചോക്ലേറ്റിന്റെ ഉള്ളില്‍ ലോകത്തിലേറ്റവും വിലപിടിപ്പുള്ള സുഗന്ധദ്രവ്യങ്ങള്‍ ആണ് നിറച്ചിരിക്കുന്നത്. പോര്‍ച്ചുഗീസ് ചോക്ലേറ്റ് മേക്കര്‍ ആയ ഡാനിയേല്‍ ഗോമസ് ആണ് ഡയമണ്ട് ഷെയ്പ്പിലുള്ള ഈ ചോക്ലേറ്റിന്റെ നിര്‍മ്മാതാവ്. ലോകത്തിലേറ്റവും വിലയുള്ള ചോക്ലേറ്റ് എന്ന ബഹുമതി കരസ്ഥമാക്കി ഈ ചോക്ലേറ്റ് ഗിന്നസ്സ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്. ചില്ലുകൂട്ടിലിരിക്കുന്ന ചോക്ലേറ്റിന് കാവലായി ആയുധധാരികളായ രണ്ടു ഉദ്യോഗസ്ഥരേയും ഇതിനു അരികിലായി നിര്‍ത്തിയിട്ടുണ്ട്.