രോഗിയുടെ കൈ വിരല്‍ ഞെരിച്ചൊടിച്ച സംഭവം ; ആശുപത്രി അധികൃതരുടെ ക്രൂരത വെളിപ്പെടുത്തി യുവാവിന്‍റെ വീഡിയോ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൈ ഞെരിച്ചൊടിച്ച് അറ്റന്‍ഡറെ മന്ത്രി ഇടപെട്ട് ഉടനടി സസ്പ്പെന്റ്റ് ചെയ്തു എങ്കിലും സംഭവത്തിനു പിന്നിലെ ആരും അറിയാത്ത സത്യങ്ങള്‍ വെളിപ്പെടുത്തി യുവാവിന്‍റെ വീഡിയോ പുറത്ത്. കേരളാ സോഷ്യല്‍ മീഡിയ ഫോറം പ്രവര്‍ത്തകനായ അനുരാജ് ആണ് രോഗിക്ക് ആശുപത്രിയില്‍ നിന്നും ഏറ്റ ക്രൂരതകള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തെങ്ങില്‍ നിന്നും വീണു അപകടം പറ്റിയ നിലയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഭക്ഷണം കഴിക്കാന്‍ പോലും കയ്യില്‍ കാശില്ലാത്ത അവസ്ഥയിലായിരുന്നു ആളെന്ന് വീഡിയോയില്‍ പറയുന്നു. കാലില്‍ കമ്പി മാത്രം ഇട്ട ശേഷം ചെറിയ മാനസിക പ്രശനം ഉള്ള അയാളെ കട്ടിലില്‍ കൈകാല്‍ കെട്ടിയ നിലയിലായിരുന്നു കിടത്തിയിരുന്നത്. സഹായിക്കാന്‍ ആരും തന്നെ ഇല്ലാതിരുന്ന ഇയാളുടെ കൂടെ ഒരു കൊച്ചു കുട്ടി മാത്രമാണ് ഉണ്ടായിരുന്നത് എന്നും പറയപ്പെടുന്നു. പ്ലാസ്റ്റര്‍ വാങ്ങാന്‍ ഇവരുടെ കയ്യില്‍ കാശില്ലാത്തത്‌ കാരണം രണ്ടു ദിവസമായി വന്ന നിലയില്‍ തന്നെയായിരുന്നു രോഗിയുടെ അവസ്ഥ എന്നും അവസാനം എലിസബത്ത്‌ എന്ന ഒരു കാരുണ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ വന്നാണ് പ്ലാസ്റ്ററും മറ്റും വാങ്ങി തന്നത് എന്നും ഇവര്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രി ആയിട്ട് പോലും പാവപ്പെട്ടവര്‍ക്ക് ചികത്സ നിഷേധിക്കുന്ന സമീപനമാണ് അവിടുത്തെ ജീവനക്കാര്‍ നടത്തുന്നത്. ഈ രീതിയില്‍ മാറ്റം വരണം എന്നാണ് ഇവര്‍ പറയുന്നത്.

വീഡിയോയുടെ പൂര്‍ണ്ണരൂപം :