എന്ത് ചെയ്തു എന്നറിയേണ്ടേ സച്ചിന്‍ കൈപ്പറ്റിയ എംപി ശമ്പളം 90 ലക്ഷം?

പാര്‍ലമെന്റിന്റെ പടിയിറങ്ങുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ താന്‍ രാജ്യസഭാ എംപി എന്ന നിലയില്‍ കൈപ്പറ്റിയ മുഴുവന്‍ തുകയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. 90 ലക്ഷമാണ് സച്ചിന്‍ എംപി ആയിരുന്ന കാലയളവില്‍ ശമ്പളമാണ് മറ്റും കൈപ്പറ്റിയത്, ഈ മുഴുവന്‍ തുകയും സംഭാവന ചെയ്തു. രാജ്യ സഭ എംപി എന്നനിലയില്‍ 6 വര്‍ഷത്തെ കാലയളവ് പൂര്‍ത്തിയാക്കിയിരിക്കുന്നു സച്ചിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി സച്ചിനെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

6 കൊല്ലത്തെ കാലയളവ് പൂര്‍ത്തിയാക്കിയ ചലച്ചിത്ര നടി രേഖയും സച്ചിനുമാണ് ഏറ്റവും കുറവ് ഹാജര്‍. സഭയില്‍ സച്ചിന്റെ ഹാജര്‍ നില 7% മാത്രമാണ്. 400 സെഷനുകളില്‍ ഹാജരായത് 29 എന്നതില്‍, സഭയില്‍ 20 ചോദ്യങ്ങള്‍, 0 ബില്ല് അവതരണം. ഇതിന്റെ പേരില്‍ സച്ചിന്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ എംപി എന്ന നിലയില്‍ തദ്ദേശ വികസന ഫണ്ട് നല്ലരീതിയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളം 184 പദ്ധതികള്‍ക്കായി 8 കോടിയോളം രൂപ വിദ്യാഭയാസ അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങള്‍ക്കു ചിലവാക്കി. സന്‍സദ് ഗ്രാം ആദര്‍ശ് ഗ്രാം പദ്ധതി പ്രകാരം മഹാരാഷ്ട്രയിലെ ഡോഞ്ച, ആന്ധ്രായിലെ പുത്തംരാജു കാന്തരിക എന്നെ രണ്ടു ഗ്രാമങ്ങള്‍ ദത്തെടുക്കുകയും ചെയ്തു.