സൂര്യനെ കീഴടക്കാന്‍ തയ്യാറായി നാസ ; ജൂലായില്‍ ദൌത്യം ആരംഭിക്കും
ജൂലായില്‍ പുതിയ ചരിത്രം സൃഷ്ട്ടിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യനിലേക്കാണ് നാസ ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നത്. മനുഷ്യകുലത്തിന്റെ ആദ്യ സൌരദൌത്യമാണ് ഇത്. പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന സൗര ദൗത്യത്തിന് ജൂലായ് 31 ന് തുടക്കമാകും എന്നാണ് നാസ അറിയിച്ചിട്ടുള്ളത്. സൂര്യന്റെ പുറംപാളിയെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. സൂര്യന്റെ പുറം പാളിയായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് നാസയുടെ ലക്ഷ്യം. ഇതിനായി ഒരു ബഹിരാകാശ പേടകത്തെ അവിടെ എത്തിക്കണം. ഏറെ ശ്രമകരമായിരിക്കും ആ ദൗത്യം എന്ന് ഉറപ്പാണ്. ഡെല്‍റ്റ-4 എന്ന റോക്കറ്റ് ആയിരക്കും പേടകത്തെ സൂര്യന് ഏറ്റവും അടുത്തേക്ക് എത്തിക്കുക്കു. ഒരുപക്ഷേ, ഇതുവരെ നാസ ഉപയോഗിച്ചവയേക്കാള്‍ ഏറ്റവും ശക്തമായ റോക്കറ്റ് ആയിരിക്കും ഡെല്‍റ്റ 4 എന്നത്. പാര്‍ക്കര്‍ സോളാര്‍ പ്രോബിനെ സൂര്യന് 98 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തില്‍ എത്തിക്കുക എന്നതാണ് ഡെല്‍റ്റ- 4 ന്റെ ലക്ഷ്യം. അങ്ങനെയെങ്കില്‍ സൂര്യന് ഏറ്റവും അടുത്തെത്തുന്ന ആദ്യത്തെ മനുഷ്യ നിര്‍മിത വസ്തു ആയിരിക്കും ഇത്.
ഏത് കൊടും ചൂടിനേയും പ്രതിരോധിക്കാനുള്ള താപകവചം കൊണ്ട് മൂടിയതായിരിക്കും പേടകം. സൂര്യനില്‍ നിന്നുള്ള വികരണങ്ങളെ കുറിച്ചും സൗര വാതങ്ങളെ കുറിച്ചും നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പേടകത്തിന് സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്ഷേപണത്തിനുള്ള അവസാന ഒരുക്കങ്ങളില്‍ ആണ് നാസ ഇപ്പോഴുള്ളത്. ഫ്ലോറിഡയിലെ കെന്നഡി സ്പേഷ് സെന്ററിലെ വിക്ഷേപണ തറയില്‍ നിന്നായിരിക്കും ജൂലായ് 31 ന് പാര്‍ക്കര്‍ സോളാര്‍ പ്രോബിനേയും വഹിച്ചുകൊണ്ട് ഡെല്‍റ്റ-4 റോക്കറ്റ് പറയുന്നുയരുക. പാര്‍ക്കര്‍ സോളാര്‍ പ്രോബിനെ ഫ്ലോറിഡയിലെ സ്പേസ് സെന്ററിലേക്ക് ഇതിനകം തന്നെ എത്തിച്ചുണ്ട്. ഇനിയുള്ള മാസങ്ങളില്‍ കൂടുതല്‍ പരീക്ഷണ, നിരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഏറ്റവും അവസാന ഘട്ടത്തില്‍ മാത്രം ആയിരിക്കും തെര്‍മല്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം(ടിപിഎസ്) എന്ന താപ കവചം പേടകത്തില്‍ സ്ഥാപിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്ഷപണം സംബന്ധിച്ച് നാസ തന്നെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്.