തകരാറുകള്‍ തുടര്‍ക്കഥയായി എയര്‍ ഇന്ത്യ ; അധികൃതര്‍ കളിക്കുന്നത് യാത്രക്കാരുടെ ജീവിതം വെച്ച്

അടിക്കടിയുണ്ടാകുന്ന തകരാറുകള്‍ എയര്‍ ഇന്ത്യക്ക് ഇപ്പോള്‍ പുതുമയല്ല. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് ശ്രീനഗറിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി. എഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണ് എ ഐ 825 വിമാനം തിരിച്ചിറക്കിയത്. 180 യാത്രക്കാരാണ് ഈ സമയം വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ് എന്നാണു വിവരം.

എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനവും ഈ മാസം അടിയന്തരമായി നിലത്തിറക്കിയിരുന്നു. ജയ്പുറില്‍ ഏപ്രില്‍ ഏഴിനായിരുന്നു ഇത്. എ ഐ 476 വിമാനമായിരുന്നു അന്ന് അടിയന്തിരമായി നിലത്തിറക്കിയത്. എന്നാല്‍ ഇത്തരം തകരാറുകള്‍ ഉണ്ടാകാതെ നോക്കാന്‍ അധികൃതര്‍ക്ക് സമയമില്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍.