പുക വരുന്ന ഐസ്ക്രീം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് പൂട്ട് വീണു
പുകവരുന്ന ഐസ്ക്രീം കോഴിക്കോട് നഗരത്തില്‍ പ്രസിദ്ധമായി വരുന്നതിനിടെ ഇത്തരം ഐസ്ക്രീം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നിര്‍ദേശം. പുകവരുന്ന ഐസ്ക്രീം കോഴിക്കോട് നഗരത്തില്‍ പ്രസിദ്ധമായി വരുന്നതിനിടെ സമൂഹമാധ്യമങ്ങള്‍ സുരക്ഷയെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നിര്‍ദേശം വരുന്നത്. ഐസ്ക്രീം നൂറു ശതമാനവും സുരക്ഷിതമാണെന്ന് പറയാനാകില്ലെന്നും. അതിനാല്‍ കഴിക്കുന്നവര്‍ സ്വന്തം റിസ്ക്കില്‍ കഴിക്കണമെന്നും അവർ അറിയിച്ചു.
ഐസ്ക്രീമിലെ ഗ്യാസ് വയറ്റിനകത്തെത്തിയാല്‍ ഉദരരോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ ഗ്യാസ് പോയതിന് ശേഷമാണ് ഐസ്ക്രീം വയറിനകത്ത് എത്തുന്നതെങ്കില്‍ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലിക്വഡ് നൈട്രജനാണ് ഐസ്ക്രീമിന് പുകയുണ്ടാക്കുന്നത്. എന്നാല്‍ ഐസ്ക്രീം നൂറ് ശതമാനവും സുരക്ഷിതമാണെന്നും ഐസ്ക്രീമിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാചമാണെന്നുമാണ് പുക ഐസ്ക്രീം വില്‍ക്കുന്ന സ്ഥാപനങ്ങളുടെ നിലപാട്.