ഭൂകമ്പം ; അഗ്നിപര്‍വ്വത സ്ഫോടനം ; ഹവായി ദ്വീപില്‍ അടിയന്തരാവസ്ഥ
തുടര്‍ ഭൂകമ്പങ്ങളെ തുടര്‍ന്ന്‍ ഉണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ ഹവായി ദ്വീപില്‍ അടിയന്തരാവസ്ഥ. ദ്വീപില്‍ നിന്ന് 1500 ഓളം ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ദ്വീപിലെ സജീവ അഗ്നിപര്‍വ്വതങ്ങളിലൊന്നായ കിലവെയ്യ ആണ് പൊട്ടിത്തെറിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതോടെയാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കാനുള്ള സാധ്യത വര്‍ധിച്ചത്. ഇതേത്തുടര്‍ന്ന് പര്‍വ്വതത്തില്‍ നിന്ന് നീരാവിയും ലാവയും പുറത്തേക്ക് വരിക കൂടി ചെയ്തതോടെ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
സ്‌ഫോടനത്തെത്തുടര്‍ന്ന് 38മീറ്റര്‍ വരെ ഉയരത്തില്‍ ലാവ പുറത്തേക്ക് വന്നെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തല്‍. ഹവായ് നാഷണല്‍ ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രണ്ട് കമ്മ്യൂണിറ്റി സെന്ററുകളിലായി ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചുകഴിഞ്ഞതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.









